സുനാമി പാക്കേജ്: സമയബന്ധിതമായി പൂര്‍ത്തിയാക്കും
തിരുവനന്തപുരം: ആലപ്പുഴ ജില്ലയ്ക്കായുള്ള സുനാമി ദുരിതാശ്വാസ പാക്കേജ് പ്രകാരമുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് റവന്യൂ മന്ത്രി കെ. പി രാജേന്ദ്രന്‍ നിയമസഭയെ അറിയിച്ചു.
പാക്കേജില്‍ 40 ലക്ഷം രൂപ കടല്‍ഭിത്തി നിര്‍മ്മാണം, റോഡ്, പാലം നിര്‍മ്മാണം എന്നിവയ്ക്കായുള്ളതാണ്. പദ്ധതിയിന്മേല്‍ അന്തിമതീരുമാനമെടുക്കുന്നതിനായി ബന്ധപ്പെട്ട അധികൃതരെയും ജനപ്രതിനിധികളെയും ഉള്‍പ്പെടുത്തി ചര്‍ച്ചകള്‍ നടത്തിയിരുന്നു.
സുനാമി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ എന്‍ജിഒകള്‍ നിര്‍മ്മാണം തുടങ്ങിവെച്ച വീടുകളുടെ പണി സര്‍ക്കാര്‍ ഏറ്റെടുത്തു പൂര്‍ത്തിയാക്കും. തീരദേശമേഖലയിലെ താല്‍ക്കാലിക പാര്‍പ്പിടങ്ങളും സര്‍ക്കാര്‍ പുനര്‍നിര്‍മ്മിയ്ക്കും- മന്ത്രി അറിയിച്ചു.
നിയസഭയില്‍ ഇതുസംബന്ധിച്ച ഒരു സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി .












Click it and Unblock the Notifications