യുവതിയെയും മൂന്നുമക്കളെയും മരിച്ച നിലയില്‍ കണ്ടെത്തി
ഇടുക്കി: വണ്ടിപ്പെരിയാര്‍ കടശിക്കാട്ടില്‍ യുവതിയെയും മൂന്നുമക്കളെയും മരിച്ചനിലയില്‍ കണ്ടെത്തി.
തൂക്കുപാലം മല്ലശ്ശേരില്‍ സാദിഖിന്റെ ഭാര്യ ജാസ്മിന്‍(25), മക്കളായ ആനസ്(6), അന്‍സല്ല(4), അന്‍വര്‍ അലി(1) എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
ഞായറാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം പുറംലോകമറിയുന്നത്. സാദിഖ് ബന്ധുവിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് തമിഴ്നാട്ടില്‍ പോയിരിക്കുകയായിരുന്നു എന്നാണ് പൊലീസിന് ലഭിച്ച വിശദീകരണം. ഇയാളെ ചോദ്യം ചെയ്തു വരുന്നു.


Click it and Unblock the Notifications