Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാലുവിനെതിരെ കയ്യേറ്റം, ലോക്സഭയില്‍ സംഘര്‍ഷം

ദില്ലി: കേന്ദ്രമന്ത്രി ടി.ആര്‍ ബാലുവിനെതിരെ ലോക്സഭയില്‍ കയ്യേറ്റ ശ്രമം. പശ്ചിമ ബംഗാളില്‍ നിന്നുളള ഇടതുപക്ഷ എംപിമാരാണ് ബാലുവിനെ കയ്യേറ്റം ചെയ്യാന്‍ ചെയ്യാന്‍ ശ്രമിച്ചത്.

കൊല്‍ക്കത്തിയിലെ മാരിടൈം സര്‍വ്വകലാശാല ചെന്നൈയിലേക്ക് മാറ്റുവാന്‍ ബാലു ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് എം പിമാര്‍ ബാലുവിനെതിരേ തിരിഞ്ഞത്. ഇതു സംബന്ധിച്ച ബില്‍ ചൊവ്വാഴ്ച സഭയില്‍ അവതരിപ്പിച്ചപ്പോള്‍ അതില്‍ സ്ഥലത്തെക്കുറിച്ച് പരാമര്‍ശമില്ലായിരുന്നു.

ഇതില്‍ പ്രതിഷേധിച്ച് ബംഗാളില്‍ നിന്നുളള സിപിഎം അംഗങ്ങള്‍ ബഹളമുണ്ടാക്കി. തുടര്‍ന്ന 15 മിനിറ്റ് സഭ നിര്‍ത്തി വച്ചു.

വീണ്ടും സഭ ചേര്‍ന്നപ്പോള്‍ ബഹളം തുടരുകയും സിപിഎം അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലേക്ക് പാഞ്ഞെത്തുക ചെയ്തു. ഉടനെ ഡിഎംകെ അംഗങ്ങള്‍ ബാലുവിന്റെ രക്ഷക്കെത്തി. ഡിഎംകെ അംഗം പളനിമാണിക്കം സിപിഎമ്മിലെ അനില്‍ ബിശ്വാസിനെ തളളുകയും ചെയ്തു. വീണ്ടും സ്പീക്കര്‍ 1.15 വരെ സഭനിര്‍ത്തി വച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+