പൊലീസിനെ അക്രമിച്ച കേസ്: സിന്ധു ജോയി ഒന്നാം പ്രതി
കളമശ്ശേരി: സര്‍വ്വകലാശാലയിലേയ്ക്ക് നടത്തിയ മാര്‍ച്ചിനിടെ പൊലീസിനെ ആക്രമിച്ച കേസില്‍ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് സിന്ധു ജോയിയെ ഒന്നാം പ്രതിയാക്കി കളമശ്ശേരി പൊലീസ് കേസ് രജിസ്റര്‍ ചെയ്തു.
എസ്എഫ്ഐയുടെ ആഭിമുഖ്യത്തില്‍ ശനിയാഴ്ച കൊച്ചി സര്‍വ്വകലാശാലയിലേക്ക് നടന്ന മാര്‍ച്ചിനിടെയുണ്ടായ അക്രമമാണ് കേസിനാധാരം.
സിന്ധു ജോയിയുള്‍പ്പെടെ 30 പേരെയാണ് കേസില്‍ പ്രതിചേര്‍ത്തിരിക്കുന്നത്. ഞായറാഴ്ച അറസ്റുചെയ്ത നാലുപ്രതികളെ തിങ്കളാഴ്ച റിമാന്റ് ചെയ്തിട്ടുണ്ട്.
സര്‍വ്വകലാശാലാ സിന്ധിക്കേറ്റ് യോഗം നടക്കുന്നതിനിടെയാണ് ഭരണവിഭാഗം കെട്ടിടത്തിന് മുന്നിലേയ്ക്ക് എസ്എഫ്ഐ പ്രകടനം നടത്തിയത്. അകത്തേയ്ക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ തടഞ്ഞപ്പോഴാണ് പ്രവര്‍ത്തകര്‍ പൊലീസിന് നേര്‍ക്ക് തിരിഞ്ഞത്. സംഭവത്തില്‍ എറണാകുളം പൊലീസ് ക്യാംപിലെ രണ്ട് പൊലീസുകാര്‍ക്ക് പരുക്കേറ്റിരുന്നു.












Click it and Unblock the Notifications