ഹജ്ജ് ഹൗസ് അടുത്ത തീര്‍ത്ഥാടനത്തിനു മുമ്പ്
തിരുവനന്തപുരം: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തു സമീപം പണിതീര്‍ന്നു വരുന്ന ഹജ്ജ് ഹൗസിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അടുത്ത ഹജ്ജ് തീര്‍ത്ഥാടനത്തിനു മുമ്പ് പൂര്‍ത്തിയാക്കുമെന്ന് വഖഫ് വകുപ്പിന്റെ ചുമതലയുളള മന്ത്രി പാലോളി മുഹമ്മദ് കുട്ടി നിയമസഭയില്‍ അറിയിച്ചു.
45 ദശലക്ഷമാണ് ഹജ്ജ് ഹൗസിനായി നീക്കിവെച്ചത്. ഇതില്‍ 10 ദശലക്ഷം സംസ്ഥാനവും 15ദശലക്ഷം കേന്ദ്ര ഹജ്ജ് കമ്മിറ്റിയുമാണ് വഹിക്കുന്നത്.
ബാക്കി തുക സന്നദ്ധസംഘടനകളില്‍ നിന്നും ജനങ്ങളില്‍ നിന്നുമുളള സംഭാവനയാണെന്നും പാലോളി അറിയിച്ചു. നമസ്കാരത്തിനായി ഹാള്‍, 1000 തീര്‍ത്ഥാടകര്‍ക്ക് താമസ സൗകര്യം, തീന്‍മുറി തുടങ്ങിയ സൗകര്യങ്ങള്‍ ഹജ്ജ് ഹൗസിലുണ്ടാവുമെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications