ഐടി പാര്‍ക്ക്: ജെ.ബി ഗ്രൂപ്പ് പ്രതിനിധികള്‍ വി.എസുമായി ചര്‍ച്ച നടത്തി
തിരുവനന്തപുരം: കൊച്ചിയില്‍ ഐടി പാര്‍ക്ക് സ്ഥാപിയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഹോങ്കോങ്ങിലെ ജെ.ബി ഗ്രൂപ്പിന്റെ കീഴിലുള്ള ഇന്‍ഫിനിറ്റി കണ്‍സള്‍ട്ടന്‍സി കോര്‍പ്പറേഷന്‍ പ്രതിനിധികള്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനുമായി ചര്‍ച്ചനടത്തി.
പദ്ധതി രേഖ കോര്‍പ്പറേഷന്‍ പ്രതിനിധികള്‍ മുഖ്യമന്ത്രിയ്ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. അനുമതി ലഭിച്ചാല്‍ മൂന്ന് വര്‍ഷത്തിനകം പദ്ധതി യാഥാര്‍ത്ഥ്യമാക്കുമെന്ന് പ്രതിനിധികള്‍ വാഗ്ദാനം നല്‍കിയിട്ടുണ്ട്. പാര്‍ക്ക് നിലവില്‍വരുന്നതോടെ ഒരു ലക്ഷത്തിലേറെപ്പേര്‍ക്ക് തൊഴിലവസരം സൃഷ്ടിക്കപ്പെടുമെന്നും അവര്‍ പറഞ്ഞു.
കൊച്ചിയില്‍ സ്മാര്‍ട് സിറ്റി സ്ഥാപിയ്ക്കുന്നതിലാണ് ജെബി ഗ്രൂപ്പിന് കൂടുതല്‍ താല്പര്യം. ഇക്കാര്യം ചര്‍ച്ചയ്ക്കിടെ അവര്‍ വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ ടീകോം കമ്പനിയ്ക്ക് തന്നെയാണ് സംസ്ഥാനം ഇക്കാര്യത്തില്‍ മുന്‍ഗണന നല്‍കുന്നത്. എന്തുവിട്ടുവീഴ്ചചെയ്തും സ്മാര്‍ട്സിറ്റി പദ്ധതി യാഥാര്‍ത്ഥ്യമാക്കണമെന്ന് തിങ്കളാഴ്ച ചേര്‍ന്ന ഇടതുമുന്നണി യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications