Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ്എസ്എല്‍സി ചൂട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലും

കണ്ണൂര്‍: ബുധനാഴ്ച ആരംഭിക്കുന്ന എസ്എസ്എല്‍സിയുടെ ചൂട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലും പ്രകടമാവും. ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ എഴുതാന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ 11 തടവുകാരാണ് തയ്യാറെടുക്കുന്നു. പത്ത് ജീവപര്യന്തം തടവുകാരും ഒരു ഹ്രസ്വകാല തടവുകാരനുമാണ് പരീക്ഷക്കുളള തയ്യാറെടുപ്പുകള്‍ നടത്തുന്നത്. ജീവപര്യന്തം തടവുകാരായ അലവി, അഷ്റഫ്, അബ്ദുള്‍സലാം,ആന്റണി, അനീഷ്, രാജു, രാജേഷ്, സുരേഷ്,ജോയി, പുരുഷോത്തമന്‍, എന്നിവരും അഞ്ചു വര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ട അയ്യപ്പന്‍കുട്ടിയുമാണ് പരീക്ഷയ്ക്ക് ഒരുങ്ങുന്നത്.

ഇവരില്‍ ഒരാള്‍ ഒഴികെയുളളവരെല്ലാം തുല്യതാ പരീക്ഷയില്‍ വിജയിച്ച ശേഷമാണ് എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്. 22-45 വയസ്സിനിടെ പ്രായമുളളവരാന്നെല്ലാവരും. ഇവര്‍ക്കു പുറമേ എട്ട് തടവുകാര്‍ പ്ലസ് വണ്‍ പരീക്ഷ എഴുതുന്നുണ്ട്.

ഇവരെ പഠിപ്പിക്കാനായി ഒരു കൂട്ടം ആളുകളാണ് പ്രയ്തനിക്കുന്നത്. ജയില്‍ അധ്യാപകനായ ലോറന്‍സ്, വെല്‍ഫെയര്‍ ഓഫീസര്‍ കെ. ലക്ഷമി എന്നിവരും മുമ്പ് അധ്യാപകരായിരുന്ന സഹതടവുകാര്‍ ദേവരാജ്, ജോഷി കുര്യന്‍, വിജയകുമാര്‍, മറ്റ് സന്നദ്ധ പ്രവര്‍ത്തകരായ അധ്യാപകരുമാണ് തടവുകാര്‍ക്ക് ാസ്സെടുക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+