മാറാട്: കേന്ദ്രത്തിനു വീണ്ടും കത്തയച്ചുവെന്ന് വി.എസ്
തിരുവനന്തപുരം: മാറാട് കൂട്ടക്കൊലയെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും കേന്ദ്രത്തിനു കത്തയച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ നിയമസഭയെ അറിയിച്ചു.
അന്വേഷണം ഏറ്റെടുക്കുന്നതില്‍ സിബിഐ വിമുഖത കാണിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂട്ടക്കൊല സംബന്ധിച്ച ഗൂഡാലോചനയും എങ്ങനെയാണ് അക്രമം നടപ്പാക്കിയത് എന്നതിനെ കുറിച്ചും അന്വേഷിക്കാനാണ് സര്‍ക്കാര്‍ ഉത്തരവ്.
ഭാഗിക അന്വേഷണം പ്രായോഗികമല്ലെന്ന് സിബിഐ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി വീണ്ടും കത്തയച്ചത്.












Click it and Unblock the Notifications