Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ്എസ്എ ചോദ്യചോര്‍ച്ച വീണ്ടും

നിലമ്പൂര്‍: എസ്എസ്എ ചോദ്യപേപ്പര്‍ ചോര്‍ച്ച വീണ്ടും. ചുങ്കത്തറ എംപിഎം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ആറാം ാസിലെ ഗണിതം, അടിസ്ഥാന ശാസ്ത്രം എന്നിവയുടെ ചോദ്യക്കടലാസുകളാണ് ചോര്‍ന്നത്.

ടൈംടേബിള്‍ പ്രകാരം 28നും 29നും നടക്കേണ്ട പരീക്ഷകള്‍ ആറിനും ഏഴിനുമായി നടത്തിയതാണ് പ്രശ്നമായത്. ഈ ചോദ്യക്കടലാസുകള്‍ പ്രദേശത്തെ മറ്റു സ്കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ നിന്ന് അധ്യാപകര്‍ കണ്ടെത്തിയപ്പോഴാണ് ചോര്‍ച്ചയുടെ വിവരം പുറത്തറിഞ്ഞത്.

പുതിയ ചോദ്യക്കടലാസ് അച്ചടിച്ച് ടൈംടേബിള്‍ പ്രകാരം തന്നെ പരീക്ഷ നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ രണ്ടാം തീയതി മന്ത്രി എം.എ ബേബിയുടേതായി പത്രങ്ങളില്‍ വന്ന അറിയിപ്പുപ്രകാരമാണ് പരീക്ഷ നേരത്തെ നടത്തിയതെന്ന് എംപിഎംഎച്ചഎസ്എസ് പ്രധാനാധ്യാപകന്‍ സി.എം ഫിലിപ്പ് പറഞ്ഞു.

ആറിനും ഏഴിനും സ്കൂളില്‍ രണ്ടു പരീക്ഷകള്‍ വീതം നടത്തിയിരുന്നു. എന്നാല്‍ എസ്എസ്എ പരീക്ഷ സംസ്ഥാനത്തൊട്ടാകെ ആറിനു തുടങ്ങിയിരുന്നെന്നും ഏഴിനു നിശ്ചയിച്ച ഹൈസ്കൂള്‍ വിഭാഗം പരീക്ഷയുമായി ബന്ധപ്പെട്ടായിരുന്നു മന്ത്രിയുടെ അറിയിപ്പെന്നും എസ്എസ്എ നില മ്പൂര്‍ ബിപിഒ പി.എന്‍ സോമശേഖരന്‍ നായര്‍ പറഞ്ഞു. പരീക്ഷ നേരത്തെയാക്കുന്നതിനു മുമ്പ് സ്കൂള്‍ അധികൃതര്‍ ബിആര്‍സിയില്‍ അന്വേഷിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

എസ്എസ്എ ഡയറക്ടറുടെ നിര്‍ദേശപ്രകാരം എസ്എസ്എ ജില്ലാ പ്രോഗ്രാം ഓഫിസര്‍മാരായ അലവി ഉമ്മത്തൂര്‍, കെ അബ്ദുല്ല, ഡോ.ടി സുബ്രഹ്മണ്യന്‍ എന്നിവര്‍ സ്കൂളിലെത്തി അന്വേഷണം നടത്തി. പ്രധാന അധ്യാപകന്റെ വിശദീകരണം സഹിതം ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

എസ്എസ്എയുടെ അനുമതിയില്ലാതെയാണ് പരീക്ഷ നടത്തിയതെന്നും ഇക്കാര്യത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ ഇന്ന് ഡിഡിഇയുമായി ചര്‍ച്ചചെയ്യുമെന്നും എസ്എസ്എ ജില്ലാ പ്രോജക്ട് ഓഫീസര്‍ എം.എസ് മോഹനന്‍ അറിയിച്ചു. പരീക്ഷകള്‍ക്ക് പുതിയ സെറ്റ് ചോദ്യക്കടലാസുകള്‍ അച്ചടിക്കും. നിലവിലെ പരീക്ഷാടൈംടേബിളിനു മാറ്റമില്ലെന്നും അദ്ദേഹം അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+