കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്മാര്‍ട് സിറ്റി: സര്‍ക്കാര്‍ വിട്ടുവീഴ്ചചെയ്യണമെന്ന് ഇടതു മുന്നണി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: നിര്‍ദ്ദിഷ്ട സ്മാര്‍ട് സിറ്റി പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് ടീകോമുമായി നിലനില്‍ക്കുന്ന തര്‍ക്കം പറഞ്ഞുതീര്‍ത്ത് പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ ഇടതുമുന്നണി നേതൃയോഗം സര്‍ക്കാറിനോടാവശ്യപ്പെട്ടു.

99 വര്‍ഷത്തെ പാട്ടക്കാലാവധിയ്ക്കു ഭൂമി ടീകോമിന് കൈമാറുകയാണ് അഭികാമ്യമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ നിര്‍ദ്ദേശം യോഗം അംഗീകരിച്ചു.

ഭൂമിയുടെ ഉടസ്ഥാവകാശം വേണമെന്ന ആവശ്യത്തില്‍ ടീകോം ഉറച്ചുനിന്നാല്‍ എന്തുചെയ്യുമെന്ന ചോദ്യത്തിന് എന്തെങ്കിലും തടസ്സം പറഞ്ഞ് പദ്ധതി ഇല്ലായ്മ ചെയ്യരുത് എന്നുള്ള നിലപാടാണ് മുന്നണിയ്ക്കുള്ളതെന്ന് യോഗത്തിന് ശേഷം മുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു.

99 വര്‍ഷത്തെ പാട്ടക്കാലാവധിയ്ക്കു ഭൂമി ടീകോമിന് കൈമാറാമെന്ന നിര്‍ദ്ദേശം പിണറായി യോഗത്തില്‍വെച്ചപ്പോള്‍ കേരള കോണ്‍ഗ്രസ്(ജെ) മാത്രമാണ് ഭിന്നാഭിപ്രായം പറഞ്ഞത്. 50 വര്‍ഷമായി കാലാവധി ചുരുക്കുകയെന്നതായിരുന്നു കേരള കോണ്‍ഗ്രസ്(ജെ)യുടെ അഭിപ്രായം. എന്നാല്‍ ഇത്തരം കരാറുകളുടെ കാലാവധി 99 വര്‍ഷമാണെന്ന് മറ്റുള്ളവര്‍ ചൂണ്ടിക്കാട്ടി.

ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് ഇപ്പോഴുള്ള തര്‍ക്കം പദ്ധതി യാഥാര്‍ത്ഥ്യമാകുന്ന നിലയില്‍ സര്‍ക്കാര്‍ ഇടപെട്ടു പരിഹരിയ്ക്കുമെന്ന് വൈക്കം വിശ്വന്‍ അറിയിച്ചു. പാട്ടക്കാലാവധി 25 വര്‍ഷത്തില്‍ കൂട്ടുന്നതടക്കമുള്ള വ്യവസ്ഥകള്‍ ചര്‍ച്ചചെയ്യും. ഉടമസ്ഥാവകാശം വേണമെന്നതില്‍ ടീകോം ഉറച്ചുനിന്നാല്‍ ഇനിയും വീട്ടുവീഴ്ചചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകുമെന്നും അദ്ദേഹം സൂചന നല്‍കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X