Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരോഗ്യമന്ത്രിയുടെ മിന്നല്‍ പരിശോധന, പരാതികളുമായി രോഗികള്‍

തിരുവനന്തപുരം: ആരോഗ്യമന്ത്രി പി.കെ ശ്രീമതി തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ മിന്നല്‍പരിശോധന നടത്തി.

മെഡിക്കല്‍ കോളജ് ആശുപത്രിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് മന്ത്രി സന്ദര്‍ശനം നടത്തിയത്. ചൊവാഴ്ച രാവിലെ ഒമ്പതര മണിയോടെയാണ് ശ്രീമതി ആശുപത്രിയിലെത്തിയത്.

ആശുപത്രിയുടെ പ്രവര്‍ത്തനം ഒട്ടും തൃപ്തികരമല്ലെന്നും മന്ത്രിയുടെ സന്ദര്‍ശം മുന്‍കൂട്ടി അറിഞ്ഞ് ആശുപത്രി ജീവനക്കാര്‍ യഥാര്‍ത്ഥ സ്ഥിതി മറച്ചു വയ്ക്കാന്‍ ശ്രമം നടത്തിയെന്നും രോഗികള്‍ ആരോപിച്ചു. ഇത് പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്തു.

മന്ത്രി വരുന്നുവെന്നറിഞ്ഞ ജീവനക്കാര്‍ വാര്‍ഡുകള്‍ തിരക്കിട്ട് വൃത്തിയാക്കുകയും രോഗികളെയും ഒപ്പമുളളവരെയും ഭീഷണിപ്പെടുത്തുകയും അവരുടെ കൈവശമുണ്ടായിരുന്ന പായ, പാത്രങ്ങള്‍, തുണി തുടങ്ങിയവ ഒളിപ്പിച്ചു വയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തുവെന്നും രോഗികള്‍ പറഞ്ഞു.

സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയും വാര്‍ഡുകളും ലേബര്‍റൂമും പരിസരവും ലാബുകളുമാണ് മന്ത്രി സന്ദര്‍ശിച്ചത്. സന്ദര്‍ശനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് കാര്യങ്ങള്‍ വിശദീകരിക്കാന്‍ മന്ത്രി തയാറായില്ല. ഒറ്റനോട്ടത്തില്‍ ഒരുപാട് കാര്യങ്ങള്‍ മനസ്സിലായെന്നും അവ പിന്നീട് പറയാമെന്നും മന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+