നാരായണപ്പണിക്കര്‍ക്ക് നട്ടെല്ലില്ലെന്ന് വെള്ളാപ്പളളി
കോഴിക്കോട്: നാരായണപ്പണിക്കര്‍ക്ക് നട്ടെല്ലില്ലാത്തിനാലാണ് നായരീഴവ ഐക്യ തകര്‍ന്നതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍.
എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യം തകര്‍ന്നത് ഇതുമൂലമാണ്. നാരായണപ്പണിക്കര്‍ പാവമാണ്, പാവയുമാണ്. സമുദായ ഐക്യ ശ്രമം എസ്എന്‍ഡിപി തുടരും. ആദിവാസി മുതല്‍ നമ്പൂതിരി വരെയുളളവരുടെ ഐക്യത്തിനാണ് എസ്എന്‍ഡിപി ശ്രമിക്കുന്നതെന്നും വെളളാപ്പളളി പറഞ്ഞു.
എന്‍എസ്എസിലെ ചില ശകുനികളാണ് നാരായണപ്പണിക്കരെ വഴിതെറ്റിച്ചതെന്നും വെളളാപ്പളളി ആരോപിച്ചു. എയ്ഡഡ് സ്കൂളുകളിലെ അധ്യാപക -അനധ്യാപക നിയമനങ്ങളില്‍ സംവരണം വേണം. അതോടൊപ്പം നിയമനങ്ങള്‍ പിഎസ്സി വഴിയാക്കണമെന്നും വെള്ളാപ്പളളി ആവശ്യപ്പെട്ടു.












Click it and Unblock the Notifications