മാലിന്യ സംസ്കരണം കാര്യക്ഷമമാക്കും: പാലൊളി മുഹമ്മദ് കുട്ടി
തിരുവനന്തപുരം: സംസ്ഥാനത്തെ മാലിന്യ സംസ്കരണം കൂടുതല്‍ കാര്യക്ഷമമാക്കുമെന്ന് തദ്ദേശ സ്വയംഭരണമന്ത്രി പാലൊളി മുഹമ്മദ് കുട്ടി നിയമസഭയെ അറിയിച്ചു
30 മൈക്രോണിന് താഴെയുള്ള പ്ലാസ്റിക് നിരോധനം കര്‍ശനമാക്കാന്‍ എല്ലാ നടപടിയും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഖര മാലിന്യ സംസ്കരണം സംബന്ധിച്ച് സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി സ്ഥല പരിമിതിയാണ്.
ആശുപത്രികളിലെ മാലിന്യ സംസ്കരണത്തിനായി അവിടെത്തന്നെ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ ശ്രമിക്കും. കൊച്ചി നഗരത്തിലെ മാലിന്യപ്രശ്നങ്ങളെ ഗൗരവമായെടുത്ത് പരിഹാരം കാണും- മന്ത്രി പറഞ്ഞു.












Click it and Unblock the Notifications