വീണ്ടും പാക് മിസൈല്‍ പരീക്ഷണം
ോഴിക്കോട്: ബുധനാഴ്ച നടന്ന എസ്‌എസ്‌എല്‍സി അറബിക് പരീക്ഷയുടെ ചോദ്യക്കടലാസ് മൂന്നു ജില്ലകളില്‍ മാറിപ്പൊട്ടിച്ചതായി പരാതി. കോഴിക്കോട്, കാസര്‍കോഡ്, ആലപ്പുഴ ജി?കളിലെ ചില സ്കൂളുകളിലാണ് അറബിക് പരീക്ഷയുടെ ചോദ്യക്കടലാസ് മാറി നല്‍കിയത്.
സാധാരണ സ്കൂളുകളിലെ അറബിക് പരീക്ഷയെഴുതുന്നവര്‍ക്കുളള ചോദ്യക്കടലാസി൹ പകരം അറബിക് ഐഛിക വിഷയമായി പഠിച്ചവര്‍ക്കുളള ചോദ്യക്കടലാസ് വിതരണം ചെയ്യുകയായിരുന്നു. പ്രൈവറ്റായി പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികള്‍ക്കാണ് ഇതു ലഭിച്ചത്.
അറബിക് അക്കാഡമിക് എന്ന വിഷയത്തിന്റെ ചോദ്യക്കടലാസ് കോഡ് 704 ആണ്. ചോദ്യക്കടലാസിലും ഇവയുടെ പാക്കറ്റുകളിലും 704 എന്ന നമ്പറായിരുന്നു അടിച്ചത്. എന്നാല്‍ പരീക്ഷയ്ക്കുളള ചോദ്യക്കടലാസുകളിലുളളത് 716 കോഡില്‍ വരേണ്ട പരീക്ഷയുടെ ചോദ്യങ്ങളും.
അറബിക് ഐഛിക വിഷയമായി പഠിച്ചവര്‍ക്കുളള പാര്‍ട്ട് രണ്ട് ചോദ്യക്കടലാസാണിത്. ഇവര്‍ക്ക് ഈ പരീക്ഷ വ്യാഴാഴ്ച ഉച്ച കഴിഞ്ഞു നടക്കേണ്ടതാണ്. ഇത്തരത്തില്‍ പരാതികള്‍ ലഭിച്ചിട്ടില്ലെന്നും സംഭവം പഠിച്ചു വരികയാണെന്നും ഡിഡി അറിയിച്ചു. പരാതി അടിസ്ഥാനരഹിതമാണെന്നാണ് വിദ്യാഭ്യാസവകുപ്പിന്റെ വിശദീകരണം.
കാസര്‍കോട് ജി?യില്‍ അറബിക്ക് ഓള്‍ഡ് സ്കീമിന്റെ ഒന്നാംപേപ്പറിന്റെ പരീക്ഷയ്ക്ക് നല്‍കിയ ചോദ്യക്കടലാസിന്റെ തലക്കെട്ട് പേപ്പര്‍-രണ്ട് എന്നാണ്. എന്നാല്‍ തലക്കെട്ട് മാത്രമേ മാറിയുളളുവെന്നും ചോദ്യങ്ങള്‍ മാറിയിട്ടില്ലെന്നും വാദമുണ്ട്.
ആലപ്പുഴയിലെ പല്ലനയിലെയും കാക്കാഴത്തെയും സ്കൂളുകളിലും അറബിക് പരീക്ഷയുടെ ചോദ്യക്കടലാസ് മാറിപൊട്ടിച്ചതായി റിപ്പോര്‍ട്ടുണ്ട്.












Click it and Unblock the Notifications