Get Updates
Get notified of breaking news, exclusive insights, and must-see stories!

വീണ്ടും പാക് മിസൈല്‍ പരീക്ഷണം

തിരുവനന്തപുരം: സംസ്ഥാനത്ത്‌ എസ്‌എസ്‌എല്‍സി പരീക്ഷ ആരംഭിച്ചു‍. ഏകദേശം 5,85,727 വിദ്യാര്‍ത്ഥകളാണ്‌ ഈ വര്‍ഷം പരീക്ഷയെഴുതുന്നത്‌.

ഇതില്‍ 4,72,809 പേര്‍ പുതിയ പാഠ്യപദ്ധതിപ്രകാരം പരീക്ഷയെഴുതുമ്പോള്‍ 1,12,918പേര്‍ പഴയ സിലബസ്‌ പ്രകാരമാണ്‌ പരീക്ഷയെഴുതുന്നത്‌. ചോദ്യക്കടലാസുകള്‍ മാറി വിതരണം ചെയ്യുന്നത്‌ മൂലമുണ്ടാകുന്ന ആശയക്കുഴപ്പങ്ങള്‍ ഒഴിവാക്കുന്നതിനായി ഈ രണ്ടുവിഭാഗം വിദ്യാര്‍ത്ഥികള്‍ക്കുമായി പ്രത്യേകം ഹാളുകള്‍ ഒരുക്കിയിട്ടുണ്ട്‌.

ഗള്‍ഫ്‌ രാജ്യങ്ങളില്‍ ഒരുക്കിയിരിക്കുന്ന 16 കേന്ദ്രങ്ങളിലായി 1,068 വിദ്യാര്‍ത്ഥികളാണ്‌ പരീക്ഷ എഴുതുന്നത്‌. കേരളം, മാഹി, ലക്ഷദ്വീപ്‌, ഗള്‍ഫ്‌ എന്നിവിടങ്ങളിലായി 2,652 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്‌.

പരീക്ഷാ മേല്‍നോട്ടത്തി൹ം നടത്തിപ്പി൹മായി 38,000 അധ്യാപകരെയാണ്‌ നിയോഗിച്ചി‍രിക്കുന്നത്‌.പ്ലസ്‌ ടു പരീക്ഷകളും ബുധനാഴ്ചയാണ്‌ ആരംഭിയ്ക്കുന്നത്‌. നാല്‌ ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ്‌ പ്ലസ്‌ ടു പരീക്ഷയെഴുതുന്നത്‌.

ഇരു പരീക്ഷകള്‍ക്കും എല്ലാ‍ സുരക്ഷയും ഉറപ്പുവരുത്തിയിട്ടുണ്ടെന്ന്‌ വിദ്യാഭ്യാസ മന്ത്രി എം.എ ബേബി അറിയിച്ചു‍. സുരക്ഷ മുന്‍നിര്‍ത്തി രണ്ടുഘട്ടമായാണ്‌ ചോദ്യപ്പേപ്പറുകള്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തിയ്ക്കുന്നത്‌. ആദ്യഘട്ട വിതരണം നേരത്തേ പൂര്‍ത്തിയായിട്ടുണ്ട്‌.

വിവിധ പരീക്ഷാ കേന്ദ്രങ്ങളിലെത്തിച്ചു‍ ചോദ്യക്കടലാസുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. പരീക്ഷാഹാളില്‍ വച്ച്‌ ചോദ്യബാഗ്‌ പൊട്ടിക്കുമ്പോള്‍ ഒന്നോ അതിലധികമോ കുട്ടികള്‍ സാക്ഷികളായിരിക്കണം എന്നും ഇപ്രാവശ്യം മുതല്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. ഇതോടൊപ്പം ഈ കുട്ടികളുടെ ഒപ്പ്‌ രേഖപ്പെടുത്തണമെന്നും കര്‍ശനമായി നിര്‍ദ്ദേശിച്ചിട്ടുണ്ട്‌.

സംസ്ഥാനതലത്തിലും ജില്ലാ തലത്തില്‍ പോലീസ്‌ സൂപ്രണ്ടുമാരുടെ കീഴിലും വിവിധ കേന്ദ്രങ്ങളില്‍ പോലീസ്‌ സേനയെ വിന്യസിച്ചിട്ടുണ്ട്‌. ഇതോടൊപ്പം ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ഓരോ ജില്ലയിലെയും ഡിഡിഇ മാരുമായി വീഡിയോ കോണ്‍ഫറന്‍സിങ്‌ പൂര്‍ത്തിയാക്കിയിട്ടുണ്ട്‌.

സര്‍ട്ടിഫിക്കറ്റില്‍ ഗ്രേഡ്‌ മാത്രം രേഖപ്പെടുത്തുന്ന ആദ്യത്തെ എസ്‌എസ്‌എല്‍സി പരീക്ഷയാണിത്‌. ആകെ സ്കോര്‍ 640 ആണ്‌. എഴുത്തുപരീക്ഷയ്ക്ക്‌ 490, പ്രായോഗിക പരീക്ഷക്ക്‌ 20 തുടര്‍മൂല്യനിര്‍ണയത്തിന്‌ 130 എന്നിങ്ങനെയാണ്‌ ആകെ സ്കോറിനെ വിഭജിച്ചിരിക്കുന്നത്‌

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+