വീണ്ടും പാക് മിസൈല്‍ പരീക്ഷണം
കോതമംഗലം: കോതമംഗലത്തും എടപ്പാളിലും എസ്‌എസ്‌എല്‍സി പരീക്ഷയുടെ ചോദ്യക്കടലാസ് മാറി വിതരണം ചെയ്തു.
എസ്‌എസ്‌എല്‍സി പരീക്ഷയുടെ പഴയ സ്കീം ചോദ്യപേപ്പറാണ് കോതമംഗലം സെന്റ് ജോര്‍ജ് ഹൈസ്ക്കൂളില്‍ മാറി പൊട്ടിച്ചത്. ബുധനാഴ്ച നടക്കേണ്ട ചരിത്ര പരീക്ഷയുടെ ചോദ്യക്കടലാസി൹ പകരം 23ന് നടക്കേണ്ട രസതന്ത്രം പരീക്ഷയുടെ ചോദ്യക്കടലാസ് അടങ്ങിയ കവറാണ് തുറന്നത്.
അബദ്ധം മനസ്സിലാക്കിയതിനെ തുടര്‍ന്ന് ഇത് തിരികെ വാങ്ങി. സംഭവത്തേക്കുറിച്ച് അന്വേഷണം നടത്തിയശേഷം നടപടിയെടുക്കുമെന്ന് ഡിപിഐ അറിയിച്ചു.
എടപ്പാളിലെ പൂക്കരത്തറ ഹൈസ്ക്കൂളിലും ഇതേ അബദ്ധമാണ് പറ്റിയത്. ചോദ്യക്കടലാസിന്റെ കവറിന് പുറത്ത് ചരിത്രം എന്നു തന്നെയായിരുന്നു രേഖപ്പെടുത്തിയിരുന്നത്.
എന്നാല്‍ ഉളളില്‍ രസതന്ത്രത്തിന്റെ ചോദ്യക്കടലാസായിരുന്നുവെന്നത് വിതരണത്തിനിടയിലാണ് അധ്യാപികയുടെ ശ്രദ്ധയില്‍ പെട്ടത്.












Click it and Unblock the Notifications