കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്ര ജീവനക്കാരുടെ ക്ഷാമബത്ത 6 ശതമാനം ഉയര്‍ത്തി

  • By Staff
Google Oneindia Malayalam News

ദില്ലി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ക്ഷാമബത്ത ആറു ശതമാനം വര്‍ദ്ധിപ്പിച്ചു.

ജനുവരി 1 ന് മുന്‍കാലപ്രാബല്യത്തോടെ പുതുക്കിയ ബത്ത മാര്‍ച്ചിലെ ശമ്പളത്തൊടൊപ്പം വിതരണം ചെയ്യും. പെന്‍ഷന്‍കാര്‍ക്കും കുടുംബ പെന്‍ഷന്‍കാര്‍ക്കും വര്‍ദ്ധനവിന്റെ ആനുകൂല്യം ലഭിയ്ക്കും. നിലവില്‍ 29 ശതമാനമാണ് ക്ഷാമബത്ത.

വര്‍ധിപ്പിച്ച ആനുകൂല്യങ്ങള്‍ വിതരണം ചെയ്യാന്‍ അടുത്ത സാമ്പത്തിക വര്‍ഷം സര്‍ക്കാര്‍ 3900.425 കോടി രൂപ അധികം കണ്ടെത്തേണ്ടിവരുമെന്ന് മന്ത്രിസഭാ തീരൂമാനങ്ങള്‍ വിശദീകരിച്ച വാര്‍ത്താവിതരണ മന്ത്രി പ്രിയരഞ്ജന്‍ ദാസ് മുന്‍ഷി പറഞ്ഞു.

കേന്ദ്രസര്‍ക്കാറിന് കീഴിലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരുടെ പെന്‍ഷന്‍ പ്രായം 62ല്‍ നിന്ന 65ആക്കാനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായിട്ടുണ്ട്. ഒഴിവുകളില്‍ നിര്‍ദ്ദിഷ്ടയോഗ്യതയുള്ള അധ്യാപകരെ കണ്ടെത്താന്‍ കഴിയാതെ വന്നാല്‍ 65ാം വയസ്സില്‍ റിട്ടയര്‍ ചെയ്ത്ശേഷം യുജിസി നിബന്ധനകള്‍ക്ക് വിധേയമായി അഞ്ചുവര്‍ഷം കൂടി ഇവര്‍ക്ക് സേവനം തുടരാം.

സാങ്കേതിക വിദ്യാഭ്യാസം ഉള്‍പ്പെടെ ഉന്നത വിദ്യാഭ്യാസ രംഗത്തു വിവിധ വിഷയങ്ങളില്‍ മികച്ച അധ്യാപകരുടെ കുറവുള്ളത് നികത്താനുദ്ദേശിച്ചാണ് ഈ തീരുമാനമെന്നും ദാസ്മുന്‍ഷി അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X