Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രതിവര്‍ഷം 75,000 ഇന്ത്യക്കാര്‍ ആത്മഹത്യ ചെയ്യുന്നു

ദില്ലി: മാനസികരോഗങ്ങളുള്‍പ്പെടെ വിവിധ കാരണങ്ങള്‍ മൂലം പ്രതിവര്‍ഷം 75000 ഇന്ത്യക്കാര്‍ ആത്മഹത്യചെയ്യുന്നുണ്ടെന്ന് കേന്ദ്ര ആരോഹ്യമന്ത്രി അന്‍പുമണി രാംദാസ് അറിയിച്ചു.

ആത്മഹത്യയെന്നത് ഇന്ത്യന്‍ സമൂഹത്തെ ഒരു വന്‍ വിപത്തായി ബാധിച്ചിരിക്കുകയാണ്. ദാരിദ്യ്രം, കടം, നിരക്ഷരത, മാനസിക വൈകല്യങ്ങള്‍ എന്നീകാരണങ്ങളാണ് ഏറ്റവും കൂടുതല്‍ ജനങ്ങളെ ആത്മഹത്യയിലേയ്ക്ക് നയിക്കുന്നത്.

രാജ്യത്തെ കുട്ടികളുടെ ജനസംഖ്യയില്‍ ഏഴുമുതല്‍ എട്ടുശതമാനം വരെയുള്ളവരില്‍ മാനസിക പ്രശ്നങ്ങളുണ്ട്. ഇതില്‍ 1.5 ശതമാനം പേര്‍ക്ക് പ്രത്യേക പരിചരണം ആവശ്യമാണ്. എല്ലാവര്‍ഷവും 100,000 പേരാണ് ഇന്ത്യയില്‍ ആത്മഹത്യാ ശ്രമം നടത്തുന്നത്. ഇവരില്‍ ഭൂരിഭാഗം പേരും മാനസിക രോഗങ്ങളുള്ളവരാണ്- മന്ത്രി വിശദീകരിച്ചു.

എന്റെ മന്ത്രാലയത്തിന്റെ കീഴിലുള്ള ദേശീയ മാനസികാരോഗ്യ പരീപാടി നല്ല രീതിയില്‍ പ്രവര്‍ത്തനം നടത്തുന്നില്ലെന്നാണ് ഇതില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നത്. ഇതില്‍ എനിയ്ക്ക് ഉത്കണ്ഠയുണ്ട്. ഈ പദ്ധതിയെ പുന:പരിശോധിയ്ക്കാനുള്ള പ്രക്രിയ നടന്നുവരുകയാണ്.

ഇത്തരം പ്രശ്നങ്ങള്‍ ഇല്ലാതാക്കുന്നതിനായി ഇന്ത്യയിലെ ഗ്രാമീണ മേഖലയിലുള്ള പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും മറ്റും പ്രവര്‍ത്തിയ്ക്കുന്ന ഡോക്ടര്‍മാര്‍ക്ക് മാനസികാരോഗ്യ സംരക്ഷണത്തെക്കുറിച്ച് പ്രത്യേക പരിശീനം നല്‍കാനാണ് ആലോചിയ്ക്കുന്നത്. ഡോക്ടര്‍മാക്ക് ഇക്കാര്യത്തില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിയും.

അടുത്ത മൂന്ന് വര്‍ഷങ്ങളില്‍ രാജ്യത്തെ 400 ജില്ലകളിലും പിന്നീട് അഞ്ചുവര്‍ഷത്തിനുള്ളില്‍ മുഴുവന്‍ ജില്ലകളിലും പൂര്‍ത്തിയാക്കാന്‍ കഴിയുന്ന രീതിയിലാണ് പദ്ധതി നടപ്പാക്കുന്നത്-മന്ത്രി പറഞ്ഞു. ദില്ലിയില്‍ നടന്ന ഒരു കോണ്‍ഫറന്‍സില്‍ സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.

സോഷ്യല്‍ ജസ്റിസ് ആന്റ് എംപവര്‍മെന്റ് വകുപ്പ് നല്‍കിയ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം രാജ്യത്തെ 900,000 കുടുംബങ്ങള്‍ക്ക് മാനസിക രോഗങ്ങള്‍ക്ക് ചികിത്സ ആവശ്യമാണ്. ഇതില്‍ 280,000ത്തോളം പേര്‍ 10നും 29 നുമിടയില്‍ പ്രായമുള്ളവരാണ്. 250,000പേരാകട്ടെ 30നും 50നുമിടയില്‍പ്രായമുള്ളവരുമാണ്.

യുവാക്കളേക്കാള്‍ കൂടുതല്‍ പ്രായമായ പുരുഷന്മാരില്‍ ആത്മഹത്യാ പ്രവണത കൂടുതലാണ്. സ്ത്രീകള്‍ക്കിടയില്‍ 30 വയസ്സിന് താഴെയുള്ളവരിലും 65ന് മുകളിലുള്ളവരിലുമാണ് ആത്മഹത്യാ പ്രവണത കൂടുതലായി കാണുന്നത്.

മാനസിക രോഗങ്ങള്‍ക്ക് ചികിത്സതേടുന്നതില്‍ വിമുഖത കാണിയ്ക്കുന്നവരാണ് ഇന്ത്യന്‍ സമൂഹം. മാത്രവുമല്ല മാനസികാരോഗ്യവിദഗ്ധരുടെ എണ്ണവും ഇന്ത്യയില്‍ കുറവാണ്. 32000 മാനസികാരോഗ്യ വിദഗ്ധര്‍ വേണ്ടിടത്ത് ഇന്ത്യയില്‍ 3000 പേര്‍ മാത്രമാണുള്ളത്- ദില്ലിയിലെ മൗലാനാ ഹോസ്പിറ്റലിലെ സൈക്യാട്രി വകുപ്പ് തലവന്‍ ആര്‍. സി ജിലോഹ പറയുന്നു.

ഇന്ത്യയില്‍ പ്രവര്‍ത്തിയ്ക്കുന്ന സൈക്യാട്രിസ്റുകളുടെ എണ്ണം 3000 ആണ് എന്നാല്‍ യുഎസില്‍ ജോലിചെയ്യുന്ന ഇന്ത്യന്‍ സൈക്യാട്രിസ്റുകളുടെ എണ്ണം 6000 ആണ്. ഇതില്‍ നിന്നുതന്നെ ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഇവരുടെ സേവനം എത്രത്തോളം ലഭ്യമാണെന്നത് വ്യക്തമാകും- ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ ബിഹേവ്യര്‍ ആന്റ് സയന്‍സസ് എന്ന മാനസികരോഗ്യകേന്ദ്രം സുപ്രണ്ട് നിമേശ് ജി ദേശായ് ചൂണ്ടിക്കാട്ടുന്നു.

അന്ധവിശ്വാസങ്ങളും മുന്‍വിധികളുമാണ് മാനസികാസ്വസ്ഥ്യങ്ങള്‍ക്ക് ചികിത്സ തേടുന്നതില്‍ നിന്ന് മിക്കവരെയും പിന്തിരിപ്പിയ്ക്കുന്നത്. ഇന്ത്യന്‍ സമൂഹത്തിന്റെ മാനസികാരോഗ്യനില ഒട്ടും ഗുണകരമല്ല. രാജ്യത്ത് മാനസികരോഗചികിത്സയ്ക്കായുള്ള ആശുപത്രികളുടെ എണ്ണത്തില്‍ വര്‍ദ്ധനവു വരുത്തുകയും ഉള്ളവയുടെ നില മെച്ചപ്പെടുത്തുകയും വേണം. മാനസിക രോഗമുള്ളവരില്‍ പത്തുശതമാനത്തിന് മാത്രമേ ആശുപത്രികളില്‍ കിടത്തി ചികിത്സയുടെ ആവശ്യമുള്ളു- ദേശായ് പറഞ്ഞു.

പെരുമാറ്റത്തിലെ അസ്വാഭാവികതയെയാണ് ഇന്ത്യന്‍ സമൂഹത്തില്‍ മാനസിക പ്രശ്നമായി കരുതുന്നത്. ജീവിതരീതികള്‍ മാറുന്നതും സമ്മര്‍ദ്ദം കൂടുന്നതും, യുവാക്കള്‍ക്കിടയില്‍ മത്സരമനോഭാവം വളര്‍ന്നുവരുന്നതും ഒറ്റപ്പെടലും എല്ലാം മാനസികാസ്വസ്ഥതകള്‍ക്ക് കാരണമാകും. പ്രായമായവരില്‍ മറ്റുള്ളവരില്‍ നിന്നുള്ള ഒറ്റപ്പെടലാണ് മാനസിക രോഗങ്ങള്‍ക്ക് പ്രധാന കാരണമാകുന്നത്. മെന്റല്‍ ഹെല്‍ത്ത് ഇന്റര്‍വെന്‍ഷന്‍ യൂണിറ്റ് ഓഫ് സഞ്ജിവനിയുടെ മേധാവി അനന്ദിത പോല്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+