മുലായം കേസ്: വാദം കേള്‍ക്കുന്നതില്‍ നിന്നു ജഡ്ജി പിന്‍മാറി
ദില്ലി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മുലായം സിങ് യാദവിന്റെയും കുടുംബാംഗങ്ങളുടെയും അനധികൃത സ്വത്ത് സമ്പാദ്യങ്ങളെക്കുറിച്ചുളള കേസില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് സുപ്രീം കോടതി ജഡ്ജി എ.ആര്‍ ലക്ഷ്മണന്‍ പിന്‍മാറി.
അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുന്ന ഊമക്കത്ത് ലഭിച്ചതിനെ തുടര്‍ന്നാണ് റിവ്യു ഹര്‍ജിയില്‍ വാദം കേള്‍ക്കാതെ അദ്ദേഹം പിന്‍മാറിയത്. കോടതിമുറിയില്‍ വച്ചാണ് ഈ കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്‍മാറുകയാണെന്ന് ജസ്റിസ് എ.ആര്‍ ലക്ഷ്മണന്‍ പ്രഖ്യാപിച്ചത്.
വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുന്ന കത്ത് വെളളിയാഴ്ച രാവിലെയാണ് ലഭിച്ചതെന്നു ജസ്റിസ് പറഞ്ഞു.
എന്റെ പതിനേഴര വര്‍ഷക്കാലത്തെ ഔദ്യോഗിക ജീവിതത്തിനിടയില്‍ ഇത്തരമൊരു കത്ത് ലഭിക്കുന്നത് ഇതാദ്യമായാണ്. കത്തിന്റെ ഉളളടക്കം നീചമാണ്, ഇതെന്നെ ഏറെ വേദനിപ്പിച്ചു. ഞാനും ഭാര്യയും തമ്മില്‍ പ്രശ്നങ്ങളുണ്ടെന്നു വരെ കത്തിലുണ്ട്- ജസ്റീസ് ലക്ഷ്മണ്‍ പറഞ്ഞു.
ജസ്റീസ് ലക്ഷ്മണന്‍ പിന്‍മാറിയ സാഹചര്യത്തില്‍ ഇനി ചീഫ് ജസ്റീസ് ആയിരിക്കും കേസ്സിന്റെ തുടര്‍ നടപടികള്‍ തീരുമാനിക്കുക. 25 സീനിയര്‍ ജഡ്ജിമാരില്‍ ആരാവണം ഇനി കേസ് പരിഗണിക്കേണ്ടതെന്നും ചീഫ് ജസ്റീസ് തീരുമാനിക്കും.












Click it and Unblock the Notifications