നന്ദിഗ്രാം വെടിവെയ്പ്: ബംഗാള്‍ ബന്ദ് പൂര്‍ണ്ണം
കൊല്‍ക്കത്ത: നന്ദിഗ്രാം വെടിവെയ്പില്‍ പ്രതിഷേധിച്ച് തൃണമൂല്‍ കോണ്‍ഗ്രസും പ്രതിപക്ഷ കക്ഷികളും പഞ്ചിമബംഗാളില്‍ ആഹ്വാനം ചെയ്ത ബന്ദ് പൂര്‍ണ്ണം.
ബന്ദിനിടെ ഗ്രാമങ്ങളില്‍ പലയിടത്തും അക്രമങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. ഹുഗ്ലിയില്‍ സമരാനുകൂലികള്‍ എട്ടുബസുകള്‍ തകര്‍ത്തു. ഇവിടെ എസ്യുസിഐ പ്രവര്‍ത്തകരും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒട്ടേറെ പേര്‍ക്ക് പരുക്കേറ്റു.
തീവണ്ടിയുള്‍പ്പെടെ ഗതാഗത സംവിധാനങ്ങള്‍ പൂര്‍ണ്ണമായും സ്തംഭിച്ചിരിക്കുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസ്, കോണ്‍ഗ്രസ്, എസ്യുസിഐ സംഘടനകള്‍ 12മണിക്കൂര്‍ ബന്ദിനും ബിജെപി 24 മണിക്കൂര്‍ ബന്ദിനുമാണ് ആഹ്വാനം ചെയ്തിട്ടുള്ളത്.
ബന്ദിന്റെ പഞ്ചാത്തലത്തില്‍ മുന്‍കരുതലെന്നനിലയ്ക്ക് സംസ്ഥാനത്തെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തിയിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.












Click it and Unblock the Notifications