Get Updates
Get notified of breaking news, exclusive insights, and must-see stories!

രാമചന്ദ്രനെതിരായ നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്ന് ഹൈക്കോടതി

കൊച്ചി: മുന്‍മന്ത്രി കെ.കെ രാമചന്ദ്രനെതിരെ ലോകായുക്തയിലുള്ള കേസിന്റെ തുടര്‍നടപടികള്‍ ഹൈക്കോടതി സ്റേചെയ്തു.

സിംഗിള്‍ ബഞ്ച് വിധിയ്ക്കെതിരെ രാമചന്ദ്രന്‍ സമര്‍പ്പിച്ച അപ്പീലില്‍ എതിര്‍കക്ഷികളായ ലോകായുക്തയ്ക്കും സര്‍ക്കാറിനും നോട്ടീസയയ്ക്കാനും ആക്ടിംഗ് ചീഫ് ജസ്റിസ് കെ.എസ് രാധാകൃഷ്ണന്‍, ജസ്റിസ് എം.എന്‍ കൃഷ്ണന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടു.

സര്‍ക്കാര്‍ സര്‍വ്വീസിലുള്ളവര്‍ പൊതുസ്വഭാവമുള്ള കേസുകല്‍ നല്‍കുംമുമ്പ് സര്‍ക്കാറിന്റെ അനുമതി തേടണമെന്ന് നിയമമുണ്ട്. ഇത് പാലിക്കാതെ സര്‍ക്കാറുദ്യോഗസ്ഥനായ ഡോ.കെ ജ്യോതിലാല്‍ നല്‍കിയ പരാതി ലോകായുക്ത പരിഗണിച്ചത് നിയമവിരുദ്ധമായാണെന്നാണ് രാമചന്ദ്രന്‍ വാദിച്ചത്.

ഇക്കാര്യം കാണിച്ചുള്ള ഉപഹര്‍ജി ലോകായുക്ത തള്ളുകയും രാമചന്ദ്രനെതിരായ നടപടികളുമായി മുന്നോട്ടുപോവുകയുമായിരുന്നു. ലോകായുക്ത നടപടി സ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി സിംഗിള്‍ ബഞ്ചും നിരാകരിച്ചു. മാത്രമല്ല ലോകായുക്തയ്ക്കെതിരെ ആരോപണം ഉന്നയിച്ച രാമചന്ദ്രന്റെ നടപടിയെ സിംഗിള്‍ ബഞ്ച് നിശിതമായി വിമര്‍ശിയ്ക്കുകയും ചെയ്തിരുന്നു. ഇതിനെതിരായാണ് വീണ്ടും അപ്പീല്‍ സമര്‍പ്പിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+