കണിച്ചുകുളങ്ങര: സജിത്തിന് ജാമ്യം
കൊച്ചി: കണിച്ചുകുളങ്ങര കൂട്ടക്കൊലക്കേസിലെ ആറാം പ്രതിയായ സജിത്തിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. അമ്പതിനായിരം രൂപയും രണ്ടു പേരുടെ ആള്‍ ജാമ്യത്തിലുമാണ് ഹൈക്കോടതി നടപടി.
ജാമ്യകാലയളവില്‍ കേരളം വിട്ടുപോകരുതെന്നും പാസ്പോര്‍ട്ട് പോലീസിന് കൈമാറണമെന്നും കോടതി നിര്‍ദേശിച്ചു. വിചാരണകാലത്ത് മാരാരിക്കുളം പോലീസ് സ്റേഷന്‍ അതിര്‍ത്തിയില്‍ കടക്കരുതെന്നും നിര്‍ദേശമുണ്ട്.
കണിച്ചുകുളങ്ങര കേസില്‍ ജാമ്യം ലഭിക്കുന്ന മൂന്നാമത്തെ പ്രതിയാണ് സജിത്ത്. എവറസ്റ് ചിട്ടിക്കമ്പനി രമേശിനെ കൊലപ്പെടുത്തിയ കേസിനോട് അനുബന്ധിച്ച കേസിലാണ് സജിത്തിനെ പൊലീസ് അറസ്റ് ചെയ്ത് ജയിലിലാക്കിയിരുന്നത്.












Click it and Unblock the Notifications