സഹജീവികളെ സാന്ത്വനിപ്പിക്കാന്‍ സാന്ത്വനം ലോട്ടറി: വി.എസ്
തിരുവനന്തപുരം: സഹജീവികളെ സാന്ത്വനിപ്പിക്കാനാണ് സാന്ത്വനം ലോട്ടറിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍.
തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുളള ഭാഗ്യക്കുറിയായ സാന്ത്വനം ലോട്ടറി ടിക്കറ്റ് വില്‍പന ഉദ്ഘാടനം ചെയ്യുകയായിരുന്നു വി.എസ്. ഏജന്റുമാര്‍ക്ക് ടിക്കറ്റ് നല്‍കിയാണ് വില്പന ഉദ്ഘാടനം ചെയ്തത്.
മെയ് ഒന്നിനാണ് നറുക്കെടുപ്പ്. ടിക്കറ്റ് ഒന്നിന് 25 രൂപയാണ് നിരക്ക്. ഒന്നാം സമ്മാനം 50 ലക്ഷം രൂപയും രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയുമാണ്.
മുഖ്യമന്ത്രിയുടെ കീഴിലുളള ദുരിതാശ്വാസ നിധി ശക്തിപ്പെടുത്താനുളള ശ്രമമാണ് സാന്ത്വനം ലോട്ടറി. ഇപ്പോള്‍ നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ തുക സഹായം നല്‍കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്നും വി.എസ് പറഞ്ഞു.
സാന്ത്വനം ലോട്ടറി വമ്പിച്ച വിജയമായാല്‍ ദുരിതാശ്വാസ നിധിയുടെ കനം കൂടും. അപ്പോള്‍ കൂടുതല്‍ പേരെ സാന്ത്വനിപ്പിക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ധനമന്ത്രി തോമസ് ഐസക്, എം.എല്‍.എമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.












Click it and Unblock the Notifications