സബര്‍ബന്‍ തീവണ്ടി തുടങ്ങും: വിജയകുമാര്‍
തിരുവനന്തപുരം: ചെറുകിട പട്ടണങ്ങളെ ബന്ധിപ്പിച്ചു കൊണ്ട് സബര്‍ബന്‍ തീവണ്ടി തുടങ്ങുമെന്നു സംസ്ഥാന റെയില്‍വകുപ്പ് മന്ത്രി വിജയകുമാര്‍ നിയമസഭയില്‍ അറിയിച്ചു.
ഇത് ഈ വര്‍ഷം മുതല്‍ തന്നെ സര്‍വ്വീസ് തുടങ്ങാന്‍ ശ്രമിക്കും. കൊല്ലത്തായിരിക്കും ആദ്യം സബര്‍ബന്‍ തീവണ്ടി സര്‍വ്വീസ് നടത്തുകയെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് പാട്ടക്കരാര്‍ പുതുക്കാത്ത ഭൂമി പിടിച്ചെടുക്കുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ.പി രാജേന്ദ്രന്‍ പറഞ്ഞു. ചോദ്യോത്തര വേളയില്‍ മറുപടി പറയുകയായിരുന്നു മന്ത്രി.
പാട്ടക്കരാര്‍ അടയ്ക്കാത്തത് സര്‍ക്കാരിന് വന്‍ നഷ്ടമുണ്ടാക്കിയതായും കരാര്‍ പുതുക്കാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നുംമന്ത്രി പറഞ്ഞു.












Click it and Unblock the Notifications