ലൈംഗിക വിദ്യാഭ്യാസ പദ്ധതി: സഭയില്‍ പ്രതിപക്ഷ ബഹളം
തിരുവനന്തപുരം: വൈദ്യുതി മന്ത്രി എ.കെ ബാലന്‍ ദൈവങ്ങളെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയതില്‍ പ്രതിഷേധിച്ച് നിയസഭയില്‍ പ്രതിപക്ഷ ബഹളം.
കേരളത്തിലെ പലക്ഷേത്രങ്ങളിലും ഉടുതുണിപോലുമില്ലാതെ ദൈവങ്ങളുടെ ശില്‍പങ്ങള്‍ കൊത്തിവെച്ചിട്ടുണ്ട് എന്നാണ് മന്ത്രി പറഞ്ഞത്. കൗമാര വിദ്യാഭ്യാസ പദ്ധതിയെക്കുറിച്ച് ആരോപണം വന്നപ്പോഴാണ് മന്ത്രി ഈ പ്രസ്താവന നടത്തിയത്.
പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വെയ്ക്കുകയും പിന്നീട് സഭയില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. പ്രതിപക്ഷ ബഹളം തുടര്‍ന്നപ്പോള്‍ മന്ത്രി പ്രസ്താവന പിന്‍വലിച്ചു.
പ്രസ്താവന പിന്‍വലിച്ചാല്‍ മാത്രം പോര മന്ത്രി ക്ഷമപറയണമെന്ന് പ്രതിപക്ഷ ഉപനേതാവ് ജി. കാര്‍ത്തികേയന്‍ പിന്നീട് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
മന്ത്രി അതിന് തയ്യാറായില്ലെങ്കില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളുമായി സഹകരിയ്ക്കില്ല. അദ്ദേഹത്തെ ബഹിഷ്കരിയ്ക്കും. നിയമസഭയില്‍ ഇത്തരത്തിലൊരു സംഭവം ഇതാദ്യമാണ്. അനവസരത്തില്‍ ഇത്തരം വിവാദ പരാമര്‍ശങ്ങള്‍ നടത്തുന്നത് കേരളത്തില്‍ സംഘര്‍ഷത്തിന് ഇടവരുത്തും- കാര്‍ത്തികേയന്‍ പറഞ്ഞു.












Click it and Unblock the Notifications