നന്ദിഗ്രാം കൂട്ടക്കൊല: സിപിഎം നേതാവിനു പങ്ക്
ദില്ലി: നന്ദിഗ്രാം കൂട്ടക്കൊലയില്‍ സിപിഎം നേതാവും എംപിയുമായ ലക്ഷ്മണ്‍ ഷായ്ക്ക് പങ്കുണ്ടെന്ന് സിബിഐ ഇടക്കാല റിപ്പോര്‍ട്ട് നല്‍കി. നാല്‍പതോളം സിപിഎം പ്രവര്‍ത്തകര്‍ക്കും വെടിവെപ്പില്‍ പങ്കുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ലക്ഷ്മണ്‍ ഷായുടെ നേതൃത്വത്തിലുളള സംഘം പോലീസുകാര്‍ക്കൊപ്പം ചേര്‍ന്ന് വെടിവെക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടിലുണ്ട്. വെടിവെപ്പിന് ശേഷം പോലീസ് പിന്‍മാറുകയും സിപിഎം ഗ്രാമം ഏറ്റെടുക്കുകയുമായിരുന്നു.
അക്രമത്തെക്കുറിച്ച് വെളളിയാഴ്ച അന്വേഷണം തുടങ്ങിയ സിബിഐ പരിക്കേറ്റവരെ സന്ദര്‍ശിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.












Click it and Unblock the Notifications