ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: തിരൂരില്‍ ഹര്‍ത്താല്‍
മലപ്പുറം: കോട്ടയ്ക്കലില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റുമരിച്ചതില്‍ പ്രതിഷേധിച്ച് ഹിന്ദുസംഘടനകള്‍ തിരൂരില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു.
വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. കടകളെല്ലാം അടഞ്ഞുകിടക്കുകയാണ്. ഏതാനും സ്വകാര്യ വാഹനങ്ങള്‍ മാത്രമേ നിരത്തിലുള്ളു.
തിരൂരില്‍ ഇരുചക്രവാഹനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ട് ജില്ലാ കളക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്.
വെള്ളിയാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് ആര്‍ എസ്എസ് പ്രവര്‍ത്തകനായ താനൂര്‍ സ്വദേശി ലക്ഷ്മണന്‍ കോട്ടയ്ക്കലില്‍ വെട്ടേറ്റ് മരിച്ചത്.
തിരൂരില്‍ നടന്ന കൊലപാതക പരമ്പരയുടെ തുടര്‍ച്ചയായാണ് വെള്ളിയാഴ്ചത്തെ സംഭവവും. കൊലപാതകത്തെത്തുടര്‍ന്ന് പൊലീസ് എന്‍ഡിഎഫ് ആസ്ഥാനത്ത് നടത്തിയ റെയ്ഡില്‍ 62 എന്‍ഡിഎഫ് പ്രവര്‍ത്തകരെ കസ്റഡിയിലെടുത്തിട്ടുണ്ട്.












Click it and Unblock the Notifications