ദൈവവിശ്വാസം തകര്‍ക്കാന്‍ ഇടതുപക്ഷം ശ്രമിയ്ക്കുന്നു: കെ.എം മാണി
കോഴിക്കോട്: ദൈവങ്ങള്‍ക്ക് ഉടുതുണിയില്ലെന്ന മന്ത്രി എ.കെ ബാലന്റെ പരാമര്‍ശം കേരള സമൂഹത്തിന്റെ ദൈവവിശ്വാസം തകര്‍ക്കാനുള്ള മാര്‍ക്സിസ്റ് പാര്‍ട്ടിയുടെ രഹസ്യ അജണ്ടയുടെ ഭാഗമാണെന്ന് കേരള കോണ്‍ഗ്രസ് നേതാവ് കെ.എം മാണി.
സ്വാശ്രയ വിദ്യാഭ്യാസ പ്രശ്നവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി എം.എ ബേബി രൂപതകള്‍ക്കെതിരെ നടത്തിയ ആക്ഷേപകരമായ പരമാമര്‍ശങ്ങളായിരുന്നു നടത്തിയത്.
സിപിഎം നിയസഭാംഗങ്ങളായ എം.എം മോനായിയും, അയിഷ പോറ്റിയും ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തതിനെതിരെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സര്‍ക്കുലര്‍ അയച്ചു. ഇതെല്ലാം തെളിയിയ്ക്കുന്നത് കേരളീയരുടെ ദൈവവിശ്വാസം തകര്‍ക്കാന്‍ പാര്‍ട്ടി നീക്കം തുടങ്ങിക്കഴിഞ്ഞുവെന്നാണ്- മാണി ആരോപിച്ചു.












Click it and Unblock the Notifications