നന്ദിഗ്രാം: പോലീസ് വെടിവെയപ്പ് സ്വരക്ഷയ്ക്കെന്ന് പിണറായി
തിരുവനന്തപുരം: നന്ദിഗ്രാം കൂട്ടക്കൊലയില്‍ പോലീസ് നടപടിയെ ന്യായീകരിച്ച് പിണറായി രംഗത്ത്. പിന്തിരിപ്പന്‍ ശക്തികള്‍ മാരകായുധങ്ങളുമായി ആക്രമണം നടത്തിയപ്പോള്‍ സ്വരക്ഷയ്ക്ക് വേണ്ടിയാണ് നന്ദിഗ്രാമില്‍ പോലീസ് വെടിവെയപ്പ് നടത്തിയതെന്നാണ് സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പ്രസ്താവന.
കാര്‍ഷിക പുരോഗതി നേടിയ പഞ്ചിമബംഗാളില്‍ വ്യാവസായിക പുരോഗതിക്കുവേണ്ടിയുളള ശ്രമമാണ് ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ നടത്തിക്കൊണ്ടിരിക്കുന്നത്. അതിന് ചില സ്ഥാപനങ്ങള്‍ ബംഗാളില്‍ വരേണ്ടതുണ്ട്.
എന്നാല്‍ ഇടതുസര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുളള ശ്രമങ്ങളാണ് നക്സലൈറ്റുകളും മമതയും കോണ്‍ഗ്രസും ചേര്‍ന്ന് നടത്തുന്നത്. നന്ദിഗ്രാമില്‍ സിപിഐ(എം) പ്രവര്‍ത്തകര്‍ക്ക് നേരെ ക്രൂരമായ ആക്രമണമാണ് പിന്തിരിപ്പന്‍ ശക്തികള്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും പിണറായി പറഞ്ഞു.












Click it and Unblock the Notifications