പൂമൂടല്‍ വിവാദം: കൃഷ്ണഭട്ടിനെ പുറത്താക്കി
കോഴിക്കോട്: ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ പേരിലുണ്ടായ കാടാമ്പുഴ ക്ഷേത്രത്തിലെ പൂമൂടല്‍ വിവാദവുമായി ബന്ധപ്പെട്ട് മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന കമ്മറ്റിയംഗം കൃഷ്ണഭട്ടിനെ സംഘടനയില്‍ നിന്ന് പുറത്താക്കി.
ക്ഷേത്രം ഓഫിസില്‍ നിന്നും രേഖകളെടുത്ത് ജനശക്തി മാസികയ്ക്ക് കൈമാറിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് കൃഷ്ണഭട്ടാണെന്ന് തെളിഞ്ഞതിനെത്തുടര്‍ന്നാണ് നടപടിയെന്ന് യൂണിയന്‍ നേതൃത്വം അറിയിച്ചു. മറ്റൊരംഗമായ അനില്‍കുമാറിനെ ജില്ലാ കമ്മറ്റിയിലേയ്ക്ക് തരം താഴ്ത്തുകയും ചെയ്തിട്ടുണ്ട്.
ഇതിനിടെ ഇഎംഎസിന്റെ കുടുംബക്ഷേത്രമായ ഏലംകുളം മേതൃക്കോവില്‍ ക്ഷേത്രത്തിലെ ശാന്തിക്കാരനായി കൃഷ്ണഭട്ടിനെ ഹൈക്കോടതി വീണ്ടും നിയമിച്ചു.
സിപിഎം പ്രാദേശിക നേതൃത്വവും സിഐടിയു യൂണിയനും തമ്മിലുള്ള തര്‍ക്കം മൂലം കൃഷ്ണഭട്ടിനെ ക്ഷേത്രത്തില്‍ നിന്നും പുറത്താക്കിയിരുന്നു. പൂജകള്‍ മുടങ്ങുകയും ക്ഷേത്രം പൂട്ടുകയും ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്നാണ് കൃഷ്ണഭട്ട് ഹൈക്കോടതിയെ സമീപിച്ചത്.


Click it and Unblock the Notifications