Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ്എസ്എ: പ്രതിഷേധവുമായി അധ്യാപകര്‍ രംഗത്ത്

തിരുവനന്തപുരം: സംസ്ഥാന പാഠ്യപരിഷ്കരണ പദ്ധതി നിര്‍ദേശങ്ങള്‍ക്കെതിരേ മുസ്ലിം സംഘടനകള്‍ക്ക് പിറകേ അധ്യാപകരും രംഗത്ത്. സര്‍വശിക്ഷാ അഭിയാന്‍ പദ്ധതി ഹയര്‍സെക്കന്ററി തലത്തിലും നീട്ടാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെയാണ് ഹയര്‍സെക്കന്ററി അധ്യാപക സംഘടനകളുടെ പ്രതിഷേധം.

ഇത് ഹയര്‍ സെക്കന്ററി വിദ്യാഭ്യാസത്തിന്റെ നിലവാരം തകര്‍ക്കുമെന്നും 70 ശതമാനത്തിലധികം അധ്യാപകര്‍ക്കും തൊഴില്‍ ഇല്ലാതാക്കുമെന്നുമാണ് സംഘടനകളുടെ ആരോപണം.

പ്രീ-പ്രൈമറി മുതല്‍ ഹയര്‍സെക്കന്ററി വരെയുള്ള സ്കൂള്‍ വിദ്യാഭ്യാസം ഒരു കുടക്കീഴില്‍ കൊണ്ടുവരിക, ഡി.പി.ഐ, വി.എച്ച്.എസ്.സി, പ്ലസ് ടു ഡയറക്ടറേറ്റുകള്‍ ഒന്നിപ്പിക്കുക, ഡയറക്ടറേറ്റ് ഓഫ് ജനറല്‍ എജ്യൂക്കേഷന്‍ രൂപീകരിക്കുക തുടങ്ങിയവയാണ് സംസ്ഥാന സ്കൂള്‍ പാഠ്യപദ്ധതി പരിഷ്ക്കരണ സമിതി കഴിഞ്ഞ ദിവസം സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍.

എന്നാല്‍ 10+2+3 എന്ന ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ലംഘനമാണ് ഇതെന്നും എസ്.എസ്.എയുടെ അന്വേഷണാത്മകമായ പഠനക്രമം ഹയര്‍സെക്കന്ററി തലത്തിലേക്ക് വ്യാപിപ്പിക്കുന്നത് വിദ്യാഭ്യാസ നിലവാരത്തെ തകര്‍ക്കുമെന്നുമാണ് ഹയര്‍സെക്കന്ററി അധ്യാപകരുടെ വാദം.

ലോകബാങ്കിന്റെ സഹായത്തോടെ രണ്ട് ഘട്ടമായി 780 കോടി രൂപയാണ് കേരളത്തിലെ എസ്.എസ്.എ പദ്ധതിക്ക് വേണ്ടി അനുവദിച്ചിട്ടുള്ളത്. എസ്.എസ്.എയെ കുറിച്ച് ഭൂരിഭാഗം അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും ഇടയില്‍ സര്‍വേ നടത്തിയിട്ടില്ലെന്നും ആരോപണമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+