Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസ് പുന:സംഘടനാ പട്ടിക പൂര്‍ണ്ണമല്ല: ഉമ്മന്‍ചാണ്ടി

കണ്ണൂര്‍: കോണ്‍ഗ്രസ് പുന:സംഘടനാ പട്ടിക പൂര്‍ണ്ണമല്ലെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി. വിദേശത്തുളള എഐസിസി നേതാവ് ഓസ്കാര്‍ ഫെര്‍ണാണ്ടസ് തിരിച്ചുവന്നതിനു ശേഷമേ അന്തിമതീരുമാനം ഉണ്ടാവുകയുളളുവെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു.

യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളുടെ പട്ടിക റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി വെളളിയാഴ്ച വീരപ്പമൊയ്ലിക്ക് ഫാക്സ് സന്ദേശം അയച്ചിരുന്നു. കണ്ണൂര്‍ ആറളം ഫാം സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആദിവാസികളെ മറയാക്കി സിപിഐ(എം) നിയന്ത്രണത്തിലുളള ആദിവാസി ക്ഷേമസമിതി ആറളം ഫാമില്‍ കൈയ്യേറ്റം നടത്തുകയാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഫാമിലെ കശുവണ്ടിയും തേങ്ങയും ഉള്‍പ്പെടെയുളള വിഭവങ്ങള്‍ കൊളളയടിക്കാന്‍ സിപിഐ(എം) നേതൃത്വം നല്‍കുകയാണ്. എകെഎസ് നേതൃത്വത്തില്‍ ഫാമില്‍ പ്രവര്‍ത്തിക്കുന്ന കശുവണ്ടി സംഭരണകേന്ദ്രങ്ങള്‍ നിയമവിരുദ്ധമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+