Get Updates
Get notified of breaking news, exclusive insights, and must-see stories!

കാവേരി: ജയലളിത നിരാഹാരത്തില്‍

ചെന്നൈ: കാവേരി നദീജല ട്രിബ്യൂണലിന്റെ വിധി വിജ്ഞാപനം നടത്തണമെന്ന് ആവശ്യം ഉന്നയിച്ച് തമിഴ്നാട് പ്രതിപക്ഷ നേതാവ് ജയലളിത നിരാഹാര സമരം തുടങ്ങി. ചെന്നൈ വള്ളുവര്‍കോട്ടത്താണ് രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ നീളുന്ന നിരാഹാര സമരം ജയലളിത ആരംഭിച്ചത്.

ഫെബ്രുവരി 5 ന് കാവേരി ട്രിബ്യൂണല്‍ നടത്തിയ വിധി പരസ്യപ്പെടുത്തണമെന്നാണ് ജയലളിതയുടെ ആവശ്യം. സമരത്തില്‍ പാര്‍ട്ടി സഖ്യകക്ഷി നേതാക്കളും ജയലളിതയ്ക്കൊപ്പം നിരാഹാരം നടത്തുന്നുണ്ട്.

രാഷ്ട്രീയ ജീവിത്തില്‍ രണ്ടാം തവണയാണ് ജയലളിത നിരാഹാരം നടത്തുന്നത്. കാവേരി ട്രിബ്യൂണല്‍ ഇടക്കാല വിധി നടപ്പാക്കുന്നത് നിരീക്ഷിക്കാന്‍ സമിതിയെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു 1992ല്‍ മുഖ്യ മന്ത്രിയായിരിക്കെ നടത്തിയ നിരാഹാരം. ഇത് കേന്ദ്ര ജലവിഭവ മന്ത്രി വി സി ശുക്ല നല്‍കിയ ഉറപ്പിനെ തുടര്‍ന്നായിരുന്നു പിന്‍വലിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+