ബുദ്ധദേവിന്റെ പ്രേതം പിണറായിയെ ബാധിച്ചു: ചെന്നിത്തല
കണ്ണൂര്‍: നന്ദിഗ്രാമില്‍ കര്‍ഷകരെ കൂട്ടക്കൊല ചെയ്ത പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടെ പ്രേതം പിണറായി വിജയനെ ബാധിച്ചതായി കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല.
കൂട്ടക്കൊല ന്യായീകരിച്ചത് സിപിഎമ്മിന്റെ പ്രാകൃതസ്വഭാവമാണ് വെളിപ്പെടുത്തുന്നത്. കോര്‍പറേറ്റ് സംസ്കാരത്തിന്റെ വക്താക്കളില്‍ നിന്ന് അതിനപ്പുറം പ്രതീക്ഷിക്കാനാവില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
കൃഷിഭൂമി കര്‍ഷകര്‍ക്ക് എന്ന മുദ്രാവാക്യം മുഴക്കിയവര്‍ കൃഷിഭൂമി ടാറ്റയ്ക്ക് എന്നാണ് ഇപ്പോള്‍ പറയുന്നത്. നന്ദിഗ്രാമില്‍ മരിച്ചവര്‍ ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ടവരാണെന്നും ചെന്നിത്തല പറഞ്ഞു.
സംഘടന താഴെത്തട്ടു മുതല്‍ ശക്തിപ്പെടുത്താനാണ് കെപിസിസി മുന്‍ഗണന നല്‍കുന്നത്. കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അതിനിടെ, നന്ദിഗ്രാം വെടിവെയ്പിനെ അനുകൂലിച്ച് സംസാരിച്ച സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന് സ്റാലിന്റെ പ്രേതബാധ ഉണ്ടായിരിക്കുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് എം.എം ഹസ്സന്‍ കുറ്റപ്പെടുത്തി.
പിണറായിയുടെ പ്രതികരണം മാര്‍ക്സിസ്റ് പാര്‍ട്ടിയെ ജനമധ്യത്തില്‍ അപഹാസ്യരാക്കിയിരിക്കുകയാണ്. നന്ദിഗ്രാം വെടിവെയ്പിലും മാധ്യമസിന്‍ഡിക്കേറ്റ് ഉണ്ടെന്നാണ് പിണറായി പറഞ്ഞത്.
മനുഷ്യക്കുരുതിക്കു നേരെ ആദ്യം പ്രതികരിക്കേണ്ട ബുദ്ധിജീവികളും സാംസ്കാരിക നായകന്മാരും ജീവിച്ചിരിപ്പുണ്ടോ എന്ന അന്വേഷണം നടത്തേണ്ട അവസ്ഥയാണെന്നും ഹസ്സന്‍ തിരുവനന്തപുരത്ത് പറഞ്ഞു.












Click it and Unblock the Notifications