ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ രൂപീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ രൂപീകരിച്ചു കൊണ്ട് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു.
ഗവര്‍ണ്ണറാണ് മുഖ്യ രക്ഷാധികാരി. വിദ്യാഭ്യാസമന്ത്രി ചെയര്‍മാനും മുഖ്യമന്ത്രി വിസിറ്ററുമായിരിക്കും. കെ.എന്‍ പണിക്കര്‍ക്കാണ് വൈസ് ചെയര്‍മാന്‍ സ്ഥാനം.
പ്രൊഫ. തോമസ് ജോസഫ് മെമ്പര്‍ സെക്രട്ടറിയായിരിക്കും. മുഖ്യമന്ത്രി അധ്യക്ഷനായുളള ഉപദേശക സമിതിയില്‍ 32 അംഗങ്ങളാണുളളത്.
വിദ്യാഭ്യാസ മന്ത്രി, പ്രതിപക്ഷ നേതാവ്, ആരോഗ്യ,നിയമ, കൃഷി മന്ത്രിമാര്‍, എംപിമാരായ പി സതീദേവി, എ വിജയരാഘവന്‍ എന്നിവര്‍ അംഗങ്ങളില്‍ ഉള്‍പ്പെടും.
തിരുവനന്തപുരത്ത് തൈക്കാട്ടെ കുട്ടികളുടേയും സ്ത്രീകളുടെയും ആശുപത്രിക്ക് ജനറേറ്റര്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഒരു കോടി രൂപ അനുവദിച്ചു.












Click it and Unblock the Notifications