Get Updates
Get notified of breaking news, exclusive insights, and must-see stories!

നദി സംരക്ഷണ അതോറിറ്റി പരിഗണനയില്‍: പ്രേമചന്ദ്രന്‍

കൊച്ചി: സംസ്ഥാനത്തെ പ്രധാന നദികളുടെ സംരക്ഷണത്തിന് പ്രത്യേക അതോറിറ്റി രൂപീകരിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിലുണ്ടെന്ന് ജലസേചന വകുപ്പ് മന്ത്രി എന്‍.കെ പ്രേമചന്ദ്രന്‍. പെരിയാര്‍ പുനരുജ്ജീവന കര്‍മ്മപദ്ധതി സമീപന രേഖ സമര്‍പ്പണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് പരിസ്ഥിതി പ്രവര്‍ത്തകരേയും എന്‍ജിഒകളെയും ഉള്‍ക്കൊളളിച്ചുകൊണ്ടാണ് പദ്ധതി നടപ്പിലാക്കുക. പെരിയാര്‍ നദി സംരക്ഷണ അതോറിറ്റിക്ക് മന്ത്രിസഭ ഉടന്‍ അംഗീകാരം നല്‍കും.

കര്‍ശന നിയമം വനസംരക്ഷണ മേഖലയില്‍ ഉണ്ടായതാണ് വനങ്ങള്‍ അല്‍പ്പമെങ്കിലും നിലനില്‍ക്കാന്‍ കാരണം. അതു പോലെ ജനസമ്പത്തിന്റെയും പരിരക്ഷ ഉറപ്പു വരുത്തുന്ന ശക്തമായ നിയമം വേണം. നദീസംരക്ഷണം ഉറപ്പുവരുത്തുന്ന അതോറിറ്റി രൂപീകരിക്കുന്നത് ഈ സാഹചര്യത്തിലാണ്.

ജലനിധി പദ്ധതി തുടരുന്നതുമായി ബന്ധപ്പെട്ട് ലോങ്കബാങ്കിനു മുന്നില്‍ സംസ്ഥാന സര്‍ക്കാര്‍ പുതിയ നിബന്ധനകള്‍ വച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഈ നിബന്ധനകള്‍ അംഗീകരിക്കുകയാണെങ്കില്‍ മാത്രമേ പദ്ധതി തുടരുകയുളളൂവെന്നും അദ്ദേഹം അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+