മുഖ്യമന്ത്രിയുടെ യോഗസ്ഥലത്ത് ബോംബ് ഭീഷണി
ആലപ്പുഴ: മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ പങ്കെടുക്കുന്ന യോഗ സ്ഥലത്ത് ബോംബ് ഭീഷണി.
ആലപ്പുഴ ജില്ലയിലെ പുളിങ്കുന്ന് എഞ്ചിനീയറിംഗ് കോളെജിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന യോഗം നടക്കുന്നത്. ചടങ്ങ് ആരംഭിക്കുന്നതിനു മുമ്പാണ് ഭീഷണി ലഭിച്ചത്.
ഞായറാഴ്ച രാവിലെയാണ് പരിപാടി. ബോംബ് ഭീഷണിയെ തുടര്‍ന്ന് പൊലീസ് എഞ്ചിനീയറിംഗ് കോളേജിലും പരിസരത്തും വ്യാപകമായ തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഒന്നും കണ്ടെത്തിയില്ലെന്നാണ് റിപ്പോര്‍ട്ട്.
അടുത്തിടെ മുഖ്യമന്ത്രി പങ്കെടുത്ത ഒരു യോഗസ്ഥലത്തു വച്ച് കുപ്രസിദ്ധ ഗുണ്ടയായ ഗുണ്ട്കാട് സാബുവിനെയും കൂട്ടാളിയേയും ആയുധങ്ങളുമായി പൊലീസ് കസ്റഡിയില്‍ എടുത്തിരുന്നു.












Click it and Unblock the Notifications