കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫ്രയ് പരോള്‍ ആഘോഷിച്ചു, മോഷ്ടിച്ചു തന്നെ

  • By Staff
Google Oneindia Malayalam News

ബിറ്റന്‍ഡോഫ് (യു.എസ്.എ): ജയിലിലായതിനു ശേഷം ആദ്യമായി പരോളിനിറങ്ങിയതായിരുന്നു ഫ്രയ്. പറഞ്ഞിട്ടെന്താ പരോള്‍ തീരുന്നതിനു മുമ്പ് വീണ്ടും ജയിലില്‍ തന്നെയെത്താനാണു കക്ഷിയുടെ വിധി.

റോക്ക് ഐലന്റിലെ റോബര്‍ട്ട് അലന്‍ ഫ്രയ് ആണ് പഠിച്ച പണി മറക്കാതിരിക്കാന്‍ കിട്ടിയ സന്ദര്‍ഭം മുതലാക്കിയത്. പുറത്തിറങ്ങിയ ഫ്രയ്ക്ക് പഠിച്ച കല വീണ്ടുമൊന്നു പ്രയോഗിച്ചു നോക്കാന്‍ മോഹം.

അങ്ങനെയാണ് പരോള്‍ ആഘോഷിക്കാനായി ആളില്ലാത്ത വീട്ടില്‍ ഫ്രയ് ഒന്നു കയറിയിറങ്ങിയത്. വീട്ടില്‍ നിന്നു ഇറങ്ങുമ്പോള്‍ 400 ഡോളര്‍ അടങ്ങിയ ഒരു പാത്രം മാത്രമേ ഫ്രയ് എടുത്തുളളൂ.

എന്നിട്ടും പോലീസ് വെറുതേ വിട്ടില്ല. കളളനെ തേടി പിടിക്കുക തന്നെ ചെയ്തു. അതിനു സഹായിച്ചതോ, ഫ്രയ് തന്നെ. പോലിസിനെ അധികം കഷ്ടപ്പെടുത്തണ്ട എന്നു കരുതിയാണോ, വേഗം ജയില്‍ തിരിച്ചെത്താനുളള മോഹമാണോ എന്നറിയില്ല, എന്തായാലും തന്റെ ഐഡി കാര്‍ഡ് അവിടെ ഉപേക്ഷിച്ചാണ് കക്ഷി കടന്നത്.

അതു കണ്ടെടുത്ത പോലീസിനു കളളനെ തപ്പി കൂടുതല്‍ നടക്കേണ്ടി വന്നില്ല. അടുത്തുളള ഹോട്ടലില്‍ നിന്നു പോലീസ് ഫ്രയ്യെ കൈയോടെ പിടികൂടി.

മോഷണം നടത്തിയതിനു 10 വര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഫ്രയ് കഴിഞ്ഞ ജനുവരി 26നാണ് പരോളിനിറങ്ങിയത്. 27 മാസത്തെ ജയില്‍ വാസത്തിനു ശേഷം ആദ്യമായാണ് ഫ്രയ് പരോളിനിറങ്ങിയത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X