പലസ്തീനില്‍ ഹമാസ്, ഫത്താ ഐക്യസര്‍ക്കാര്‍
പുതുതായി രൂപം കൊണ്ട് സര്‍ക്കാരില്‍ മുന്‍പ്രധാനമന്ത്രി ഇസ്മയില്‍ ഹനിയ തന്നെയാണ് തല്‍സ്ഥാനത്ത് തുടരുന്നത്. മന്ത്രിസഭയില്‍ 12 പേര്‍ ഹമാസില്‍ നിന്നും ആറ് പേര്‍ ഫത്താ പാര്‍ട്ടിയില്‍ നിന്നുമാണ്.
പലസ്തീന്‍ വിമോചന സംഘടന ഒപ്പുവച്ച എല്ലാ കരാറുകളും ഐക്യസര്‍ക്കാര്‍ മാനിക്കുമെന്നു പ്രധാനമന്ത്രി ഇസ്മയില്‍ ഹനിയ പാര്‍ലമെന്റില്‍ വ്യക്തമാക്കി. എന്നാല്‍, സായുധ പോരാട്ടത്തില്‍ നിന്നു പലസ്തീന്‍ പിന്മാറില്ലെന്നു തന്നെയാണു നിലപാട്. പുതിയ സര്‍ക്കാര്‍ ശനിയാഴ്ച തന്നെ പാര്‍ലമെന്റില്‍ വിശ്വാസ വോട്ട് നേടിയിരുന്നു.
കഴിഞ്ഞ വര്‍ഷം നടന്ന തിരഞ്ഞെടുപ്പില്‍ തീവ്രവാദി വിഭാഗമായ ഹമാസ് അധികാരത്തില്‍ വന്നതിനെ തുടര്‍ന്നു പലസ്തീന്‍ സര്‍ക്കാരിനു വായ്പയടക്കമുളള എല്ലാ സഹായങ്ങളും യുഎസ്, റഷ്യ, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ എന്നിവര്‍ നിര്‍ത്തിവച്ചിരുന്നു.












Click it and Unblock the Notifications