അജിത് ജോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
റായ്പൂര്‍(ഛത്തീസ്ഗഡ്): ഞായറാഴ്ച രാത്രി അറസ്റിലായ ഛത്തീസ്ഗഢ് മുന്‍ മുഖ്യമന്ത്രി അജിത് ജോഗിയെ നെഞ്ചുവേദനയെത്തുടര്‍ന്ന് ആശുപത്രിയിലാക്കി.
തിങ്കളാഴ്ച പുലര്‍ച്ചെ 4.10 ഓടെ കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ട ജോഗിയെ എസ്കോര്‍ട്ട് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദത്തെത്തുടര്‍ന്ന് അദ്ദേഹത്തെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
എന്‍സിപി സംസ്ഥാന ട്രഷറര്‍ രാമാവതാര്‍ ജഗ്ഗിയെ 2003 ജൂണ്‍ നാലിനു കൊലപ്പെടുത്തിയ കേസിലാണ് സീനിയര്‍ കോണ്‍ഗ്രസ് നേതാവായ അജിത് ജോഗിയെ പോലീസ് അറസ്റ് ചെയ്തത്.












Click it and Unblock the Notifications