നന്ദിഗ്രാം: രാജ്യസഭയില്‍ ഉന്തും തളളും
ദില്ലി: നന്ദിഗ്രാം വെടിവയ്പിനെ സംബന്ധിച്ചുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് രാജ്യസഭയില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ ഉന്തും തളളുമുണ്ടായി.
ബജറ്റ് ചര്‍ച്ചയ്ക്കു മറുപടി പറയുകയായിരുന്ന ധനമന്ത്രി പി ചിദംബരത്തെ ബിജെപി അംഗമായ എസ്.എസ് അലുവാലിയ മുന്നില്‍ ചെന്ന് നിന്നു കൈകള്‍ ഉയര്‍ത്തി തടസപ്പെടുത്താന്‍ ശ്രമിച്ചതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്.
ഉടനെ നടുത്തളത്തിലേക്കു പാഞ്ഞെത്തിയ ഭരണകക്ഷി അംഗങ്ങള്‍ അലുവാലിയയെ തളളിമാറ്റാന്‍ ശ്രമിച്ചു. തുടര്‍ന്നുണ്ടായ ബഹളം കാരണം രാജ്യസഭ 10 മിനിറ്റോളം നിര്‍ത്തിവച്ചു.
മറ്റു വിഷയങ്ങള്‍ മാറ്റി വച്ച് നന്ദിഗ്രാം പ്രശ്നം ചര്‍ച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷ ആവശ്യം. എന്നാല്‍ ഇതിനനുമതി ലഭിക്കാതെ വന്നപ്പോഴാണ് പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധമുയര്‍ത്തിയത്.
ഇതേവിഷയത്തെ ചൊല്ലി ലോക്സഭയും ഒരു മണിക്കൂറോളം നിര്‍ത്തിവച്ചിരുന്നു.












Click it and Unblock the Notifications