തൃശൂര്‍ പൂരം: വെടിക്കെട്ട് പാടില്ലെന്ന് സുപ്രീം കോടതി
ദില്ലി: തൃശൂര്‍ പൂരത്തിനു ഇത്തവണ വെടിക്കെട്ടു പാടില്ലെന്ന് സുപ്രീം കോടതി നിര്‍ദേശം. എന്നാല്‍ തൃശൂര്‍ പൂരം ഉള്‍പ്പെടെ സംസ്ഥാനത്തെ ആറ് പ്രധാനപ്പെട്ട ഉത്സവങ്ങള്‍ക്ക് രാത്രി 10 മുതല്‍ രാവിലെ 6 വരെ വാദ്യഘോഷങ്ങളാകാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ഉച്ചഭാഷിണി ഉള്‍പ്പെടെയുളളവയുടെ ശബ്ദം 55 ഡെസിബലില്‍ കൂടാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്. തൃശൂര്‍ പൂരം കമ്മിറ്റി, നെന്മാറ വല്ലങ്ങി വേല, ചേലക്കര അന്തിമഹാകാളന്‍ ക്ഷേത്രം, പാവറട്ടി സെന്റ് ജോസഫ് പളളി, ആറാട്ടുപുഴ പൂരം കമ്മിറ്റി എന്നിവയാണ് ശബ്ദമലിനീകരണ നിയന്ത്രണ ഉത്തരവില്‍ ഇളവ് അനുവദിക്കണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
സുപ്രീം കോടതി വിധിക്കെതിരേ റിവ്യൂ ഹര്‍ജി നല്‍കാനാണു സര്‍ക്കാര്‍ തീരുമാനം. വെടിക്കെട്ട് നടത്തുന്നതിനെക്കുറിച്ച് അവ്യക്തത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വ്യക്തത തേടാന്‍ കോടതിയെ സമീപിക്കുമെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകരും അറിയിച്ചിട്ടുണ്ട്.


Click it and Unblock the Notifications