കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ അപമാനിച്ചുവെന്ന് അനില്‍ കുമാര്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സ്വയം മാറാന്‍ തയാറായി നിന്ന തന്നെ ചില കോണ്‍ഗ്രസ് നേതാക്കല്‍ ചവിട്ടി പുറത്താക്കുകയായിരുന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ട കെ.പി അനില്‍ കുമാര്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.

ഞാന്‍ അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ ശ്രമിച്ചുവെന്ന ആരോപണം അടിസ്ഥാന രഹിതമാണ്. യൂത്ത് കോണ്‍ഗ്രസിന് പുതിയ മുഖവും ദിശാബോധവും നല്‍കാന്‍ എന്റെ അധ്യക്ഷതയിലുള്ള ഭരണസമിതിയ്ക്കു കഴിഞ്ഞിട്ടുണ്ട്.

പുതിയഭാരവാഹികളുടെ പട്ടിക സ്വന്തം ഇഷ്ടപ്രകാരം താന്‍ തയ്യാറാക്കിയതാണെന്ന ആരോപണം ശരിയല്ല. ഈ പ്രക്രിയയുടെ ഒരു ഘട്ടത്തിലും ഞാന്‍ പങ്കാളിയായിരുന്നില്ല. ഇതേപ്പറ്റി ആരും എന്നോട് ആലോചിച്ചിട്ടില്ല.

ഇപ്പോഴത്തെ ഭാരവാഹി പട്ടികയില്‍ എന്റെ ആളുകള്‍ ആരുമില്ല. പുതിയ കമ്മറ്റിയുമായി എനിയ്ക്ക് ബന്ധവുമില്ല- അനില്‍ കുമാര്‍ പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതം സൃഷ്ടിക്കാനാണ് കോണ്‍ഗ്രസിലെ പല നേതാക്കളും ശ്രമിയ്ക്കുന്നത്. ഇനിയും ഒട്ടേറെ കാര്യങ്ങള്‍ പറയാനുണ്ട്. പാര്‍ട്ടിയ്ക്ക് ദോഷമാകരുതെന്ന് കരുതിയാണ് അവയൊന്നും പുറത്ത് പറയാത്തത്- അദ്ദേഹം വ്യക്തമാക്കി.

ടി. സിദ്ദിഖിനെയാണ് സംസ്ഥാന പ്രസിഡന്റായി നിയമിച്ചിരിക്കുന്നത്. പുതിയ ഭാരവാഹികളെ നിയമിച്ചത് വിവാദമായതിനെത്തുടര്‍ന്ന് പുതിയ പട്ടിക കേന്ദ്രം മരവിപ്പിയ്ക്കാനിടയുണ്ടെന്നാണ് വിവരം.

കെപിസിസി വൈസ് പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പാര്‍ട്ടി വക്താവ് എം.എം ഹസ്സനും പുതിയ നിയമനങ്ങള്‍ക്കെതിരെ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. സിദ്ദിഖിന്റെ കാര്യത്തില്‍ മാത്രമാണ് ധാരണയുണ്ടായിരുന്നത്. മറ്റ് ഭാരവാഹികളെ ഏകപക്ഷീയമായി നിയമിച്ചതിനെതിരെ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഹൈക്കമാന്റിനെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.

പുന:സംഘടന ഏകപക്ഷീയമായി നടത്തിയതില്‍ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി എം. വീരപ്പമൊയ്ലിയും അസന്തുഷ്ടി പ്രകടിപ്പിച്ചിട്ടുണ്ട്.

ഇപ്പോള്‍ നിയമിതരായവരെ അംഗീകരിയ്ക്കാനാകില്ലെന്ന് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം കൂടി വ്യക്തമാക്കിയ സ്ഥിതിയ്ക്ക് ഭാരവാഹിപ്പട്ടിക അഴിച്ചുപണിയുകയല്ലാതെ മറ്റുവഴിയില്ലെന്ന് ചൂണ്ടിക്കാണിയ്ക്കപ്പെടുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X