വിഴിഞ്ഞം പദ്ധതിയ്ക്ക് റഷ്യന്‍ സഹായം ലഭ്യമാക്കും: ആന്റണി
കൊച്ചി: വിഴിഞ്ഞം തുറമുഖ വികസന പദ്ധതിയ്ക്കായി റഷ്യന്‍ സാമ്പത്തിക സഹായം ലഭ്യമാക്കുന്നതില്‍ തടസ്സമില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ ആന്റണി അറിയിച്ചു.
ഇക്കാര്യത്തില്‍ സാധ്യമായ സഹായങ്ങളെല്ലാം സംസ്ഥാനത്തിന് ലഭ്യമാക്കുമെന്നുറപ്പുനല്‍കിയ അദ്ദേഹം ഫണ്ടിനായി കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയവുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തണമെന്ന് സംസ്ഥാന സര്‍ക്കാറിനോട് നിര്‍ദ്ദേശിയ്ക്കുകയും ചെയ്തിട്ടുണ്ട്.
റഷ്യ വിഴിഞ്ഞം പദ്ധതിയുടെ നിര്‍മ്മാണത്തില്‍ താല്പര്യം കാണിച്ചിട്ടുണ്ട്. പദ്ധതിയ്ക്ക് വിദേശ സഹായം ലഭ്യമാക്കുന്നതില്‍ പ്രതിരോധ മന്ത്രാലയത്തിന് അനുകൂല നിലപാടാണുള്ളത്.
രാജ്യത്തിന്റെ വികസനത്തില്‍ സുപ്രധാന പങ്കുവഹിയ്ക്കാന്‍ കഴിയുന്ന പദ്ദതിയാണ് വിഴിഞ്ഞം പദ്ധതി. ഇത് യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള സഹായങ്ങള്‍ ലഭ്യമാക്കുന്നതില്‍ സന്തോഷമേയുള്ളു. തുറമുഖത്തിനായി സംസ്ഥാന സമര്‍പ്പിച്ച പദ്ധതി നിര്‍ദ്ദേശം കേന്ദ്രം അംഗീകരിയ്ക്കുമെന്ന് വിശ്വാസമുണ്ട്- അദ്ദേഹം പറഞ്ഞു.
ഞായറാഴ്ച ദിക്ഷിണ നാവികസേനാ ആസ്ഥാനത്ത് സംഘടിപ്പിച്ച മാരിടൈം സെമിനാറില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ആന്റണി. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യയില്‍ അതിഥിയായെത്തിയപ്പോഴാണ് റഷ്യന്‍ പ്രസിഡന്റ് ദശലക്ഷം റൂബിളിന്റെ അടിസ്ഥാന വികസന ഫണ്ട് പ്രഖ്യാപിച്ചത്.
റഷ്യന്‍ ഫണ്ടില്‍ നിന്നും സഹായം ലഭ്യമാക്കുന്നതിനായി പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയവുമായി ഇക്കാര്യം സംബന്ധിച്ച് നിരവധി തവണ ആശവയ വിനിമയം നടത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ അറിയിച്ചു.
വിഴിഞ്ഞം ഉള്‍പ്പെടെ സംസ്ഥാനത്തെ അഞ്ച് തുറമുഖങ്ങളുടെ വികസനത്തിനായി നിക്ഷേപം ക്ഷണിയ്ക്കുന്നുണ്ട്. തങ്കശേരി, ആലപ്പുഴ, അഴീക്കല്‍, ബേപ്പൂര്‍ എന്നിവയാണ് മറ്റ് തുറമുഖങ്ങള്‍. മികച്ച വികസ സാധ്യതയുള്ള 17 തുറമുഖങ്ങളുണ്ടെങ്കിലും ആദ്യപടിയെന്ന നിലയ്ക്ക് ഇവയ്ക്കാണ് മുന്‍ഗണന നല്‍കുന്നത്.
വികന സഹായം അനുവദിയ്ക്കാന്‍ കേന്ദ്രം തിരഞ്ഞെടുത്തിട്ടുള്ള ഒന്‍പത് തുറമുഖങ്ങളില്‍ ഒന്നായ അഴീക്കലില്‍ ഉടന്‍തന്നെ ഷിപ്പ് റിപ്പയര്‍ കോംപ്ലക്സ് ആരംഭിയ്ക്കും- വി.എസ് അറിയിച്ചു.












Click it and Unblock the Notifications