സഭയിലെ ചില ഞെട്ടിപ്പിക്കുന്ന കണക്കുകള്‍
തിരുവനന്തപുരം: സംസ്ഥാന വൈദ്യുതി ബോര്‍ഡില്‍ 623 കാഷ്യര്‍മാരുടെ ഒഴിവുണ്ടെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എ.കെ ബാലന്‍.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 246 കോടിയോളം രൂപയുടെ നിര്‍മാണ പ്രവൃത്തികള്‍ പൊതുമരാമത്ത് വകുപ്പ് ടെന്‍ഡര്‍ വിളിക്കാതെ നല്‍കിയിട്ടുണ്ടെന്ന് മന്ത്രി ടി.യു കുരുവിള.
എഡിബിക്കെതിരേ ഡിവൈഎഫ്ഐയും സിപിഎം അടക്കമുളള സംഘടനകളും 34 സമരങ്ങള്‍ നാലു ജില്ലകളിലായി നടത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 31 ഐഎഎസ് ഉദ്യോസസ്ഥരും വിരമിച്ച നാലു ഉന്നത ഉദ്യോസസ്ഥരും വിജിലന്‍സ് അന്വേഷണത്തിനു വിധേയരായെന്നും വി.എസ് അറിയിച്ചു.
വിവിധ വിഷയങ്ങളെ കുറിച്ച മന്ത്രിമാര്‍ നിയമസഭയില്‍ അറിയിച്ച കണക്കുകളാണിവ.വൈദ്യുതി വകുപ്പിലെ ഒഴിവുകള്‍ പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് മന്ത്രി ബാലന്‍ അറിയിച്ചത്. ചോദ്യോത്തരവേളയില്‍ മറുപടി നല്‍കുകയായിരുന്നു മന്ത്രി.
കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം 94 ജോലികളാണ് ടെന്‍ഡര്‍ വിളിക്കാതെ നല്‍കിയതെന്നാണ് മന്ത്രി കുരുവിള സഭയെ അറിയിച്ചത്. വെണ്ടുരുത്തി പാലത്തിന്റെ 32 കോടിയുടെ ജോലിയടക്കം ടെന്‍ഡര്‍ വിളിക്കാതെ നല്‍കിയെന്നും കുരുവിള സഭയെ രേഖാ മൂലം അറിയിച്ചു.
ഇതിനിടെ എഡിബിക്കെതിരായ സമരത്തിന്റെ കണക്കുകളാണ് മുഖ്യമന്ത്രി പുറത്തു വിട്ടത്. എഡിബിക്കെതിരെ ഡിവൈഎഫ്ഐ, എഐവൈഎഫ്, സിപിഎം, സിപിഐ തുടങ്ങിയ സംഘടനകളായിരുന്നു സമരം സംഘടിപ്പിച്ചത്. തൃശൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ സമരം സംഘടിപ്പിക്കപ്പെട്ടതെന്നും വി.എസ് പറഞ്ഞു.
പി ജയരാജന്റെ ചോദ്യത്തിനുളള മറുപടിയായാണ് വി.എസ് വിജിലന്‍സ് അന്വേഷണത്തിന്റെ കണക്കുകള്‍ വെളിപ്പെടുത്തിയത്. എട്ടു ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരായ അന്വേഷണം ഇപ്പോഴും നിലവിലുണ്ട്.
31 പേരില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോസസ്ഥനായ സുരേഷ് കുമാറും ഉള്‍പ്പെടും. നാലു കേസുകളാണ് സുരേഷിന്റെ പേരിലുളളത്. മുന്‍ ചീഫ് സെക്രട്ടറി ആര്‍ രാമചന്ദ്രന്‍ നായരാണ് അന്വേഷണ വിധേയരായ വിരമിച്ച ഉദ്യോസസ്ഥരില്‍ പെട്ടവരില്‍ ഒരാള്‍.












Click it and Unblock the Notifications