മുല്ലപ്പെരിയാര്‍: വിദഗ്ധ സമിതി തിങ്കളാഴ്ച സന്ദര്‍ശനം പൂര്‍ത്തിയാക്കും
കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പുയര്‍ത്തിയാലുണ്ടായേയ്ക്കാവുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാനെത്തിയ വിദഗ്ധ സംഘം തിങ്കളാഴ്ച സന്ദര്‍ശനം പൂര്‍ത്തിയാക്കും.
പരിശോധനകള്‍ക്കുശേഷം തിരുവനന്തപുരത്തേയ്ക്ക് പോകുന്ന സംഘം റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് മുന്നോടിയായി പരിശോധനയിലെ കണ്ടെത്തലുകള്‍ സംബന്ധിച്ച് വിശദമായ ചര്‍ച്ചകള്‍ നടത്തും.
ഞായറാഴ്ച വള്ളക്കടവ്, വഞ്ചിവയല്‍ കോളനി, റോസാപ്പൂക്കണ്ടം, മന്നാക്കുടി, ലബ്ബകണ്ടം എന്നിവിടങ്ങളില്‍ സംഘം സന്ദര്‍ശനം നടത്തിയിട്ടുണ്ട്.
ഇതുകൂടാതെ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും തമിഴ്നാട്ടിലേയ്ക്ക് വെള്ളം കൊണ്ടുപോകുന്ന ഇറച്ചിപ്പാലവും പെന്‍സ്റോക്ക് പൈപ്പുകളും സംഘം പരിശോധിച്ചിട്ടുണ്ട്. തിങ്കളാഴ്ച മംഗളാദേവി മേഖലയിലാണ് സന്ദര്‍ശനം നടത്തുന്നത്.












Click it and Unblock the Notifications