പ്രതിപക്ഷം നിയമസഭ വിട്ടു
തിരുവനന്തപുരം: ചോദ്യം ചോദിയ്ക്കുവാനുള്ള അവകാശം നിഷേധിച്ചുവെന്നാരോപിച്ച് പ്രതിപക്ഷം നിയമസഭ വിട്ടു.
സഭചേര്‍ന്നയുടനെ വൈദ്യുതി മന്ത്രി എ.കെ ബാലനോടുള്ള ചോദ്യങ്ങള്‍ക്കാണ് സ്പീക്കര്‍ അനുമതി നിഷേധിച്ചത്.
ബാലനെ സഭയില്‍ ബഹിഷ്കരിയ്ക്കുകയാണെന്നും പ്രതിപക്ഷം പ്രഖ്യാപിച്ചു കഴിഞ്ഞ സാഹചര്യത്തില്‍ അദ്ദേഹത്തോടു ചോദ്യങ്ങള്‍ ചോദിയ്ക്കാന്‍ അനുവാദം നല്‍കാന്‍ കഴിയില്ലെന്നായിരുന്നു സ്പീക്കര്‍ കെ. രാധാകൃഷ്ണന്റെ നിലപാട്.
ഇതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം സഭവിട്ടത്. പ്രതിപക്ഷത്തിന്റെ നടപടി നിര്‍ഭാഗ്യകരമാണെന്ന് സ്പീക്കര്‍ സഭയില്‍ പറഞ്ഞു.












Click it and Unblock the Notifications