സ്പീഡ് ഗവര്‍ണര്‍ നടപ്പാക്കും: മാത്യു ടി തോമസ്
കൊച്ചി: സ്പീഡ് ഗവര്‍ണര്‍ നടപ്പാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി മാത്യു ടി തോമസ്. ഇ.എം.എസ് ടൗണ്‍ ഹാളില്‍ കേരള മോട്ടോര്‍ വാഹനവകുപ്പും ഗസറ്റഡ് ഓഫീസര്‍മാരും സംയുക്തമായി സംഘടിപ്പിച്ച റോഡ് സുരക്ഷാ സെമിനാറും സുരക്ഷാ ഉപകരണ പ്രദര്‍ശനവും ഉത്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വാഹനങ്ങള്‍ക്ക് സ്പീഡ് ഗവര്‍ണര്‍ നിര്‍ബന്ധമാക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാരിന് പിന്മാറാന്‍ കഴിയില്ലെന്നും അദ്ദേഹം വിശദമാക്കി. രാജ്യത്ത് സുരക്ഷാ നിയമങ്ങളും റോഡ് സുരക്ഷാ അതോറിറ്റിയും വന്നതു കൊണ്ടു മാത്രം ഫലമില്ല.
അതിനായി വാഹനം ഓടിക്കുന്നവരുടെ ശൈലിയില്‍ മാറ്റം വരുത്തണം. അതോടൊപ്പം വേഗത നിയന്ത്രണവും വരണമെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ ഹെവിവാഹനങ്ങളില്‍ സ്പീഡ് ഗവര്‍ണര്‍ രണ്ട് മാസത്തിനുള്ളില്‍ ഘടിപ്പിക്കണമെന്ന് ഫെബ്രുവരി 28 ന് സുപ്രീം കോടതി ഉത്ത്തരവിട്ട സാഹചര്യത്തില്‍ ഏപ്രില്‍ 15 നകം ഇത് ഘടിപ്പിച്ചിരിക്കണമെന്ന് സംസ്ഥാന ഗതാഗത കമ്മീഷണറും മാര്‍ച്ച് ഏഴിന് ഉത്തരവിട്ടിരുന്നു.












Click it and Unblock the Notifications