Get Updates
Get notified of breaking news, exclusive insights, and must-see stories!

ചില മാധ്യമങ്ങള്‍ക്ക് സിഐഎ സഹായമുണ്ടെന്ന് വി.എസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ചില മാധ്യമങ്ങള്‍ക്ക് സിഐഎയില്‍ നിന്നു പണം ലഭിക്കുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന് സൂചന ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍.

കൂടുതല്‍ ഗൗരവമുളള വിവരം ലഭിച്ചാല്‍ കേന്ദ്രത്തെ അറിയിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. കെ ബാബുവിന്റെ സബ്മിഷന് മറുപടി പറയുകായിരുന്നു മുഖ്യമന്ത്രി.

കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ല. മാധ്യമ സിന്‍ഡിക്കേറ്റ് ഉണ്ടന്നോ ഇല്ലന്നോ താന്‍ നിയമസഭയില്‍ പറഞ്ഞിട്ടില്ലെന്നും ഇതിന്റെ പേരില്‍ മാധ്യമ പ്രവര്‍ത്തകരെ സംശയത്തിന്റെ നിഴലില്‍ കാണാന്‍ സര്‍ക്കാര്‍ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു.

വിദേശ കുത്തകകളുടെ വിപണന ശൃംഖലയില്‍ വില്‍ക്കുന്ന ഉല്‍പന്നങ്ങള്‍ക്ക് അധിക നികുതി ഈടാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ പറഞ്ഞു.

വിദേശകുത്തകകളുടെ കടന്നുകയറ്റം നിയന്ത്രിക്കാന്‍ നിയമനിര്‍മ്മാണം കൊണ്ടുവരുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് നിയമമന്ത്രി എം വിജയകുമാര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+