Get Updates
Get notified of breaking news, exclusive insights, and must-see stories!

ബോബ് വൂമര്‍ അന്തരിച്ചു

ജമൈക്ക : പാകിസ്താന്‍ ക്രിക്കറ്റ് ടീം കോച്ച് ബോബ് വൂമര്‍ അന്തരിച്ചു. മരണത്തെ സംബന്ധിച്ച് ഏറെ ദുരൂഹത നിലനില്‍ക്കുകയാണ്.

ജമൈക്കയിലെ ഹോട്ടല്‍ മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ വൂമര്‍ കിങ്സ്റണിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ വച്ചാണ് അന്തരിച്ചത്. 58 കാരനാണ് വൂമര്‍.

അയര്‍ലന്‍ഡുമായി പരാജയപ്പെട്ട് ലോകകപ്പില്‍ നിന്നും പാകിസ്താന്‍ ടീം പുറത്തായതിനെത്തുടര്‍ന്ന് ഏറെ മാനസിക സംഘര്‍ഷം അനുഭവിക്കുകയായിരുന്നു ടീമിന്റെ കോച്ചായിരുന്ന ബോബ് വൂമര്‍.

പാക് ക്രിക്കറ്റ് ബോര്‍ഡുമായും ക്യാപ്റ്റന്‍ ഇന്‍സമാം ഉള്‍ ഹഖുമായുമുളള അദ്ദേഹത്തിന്റെ ബന്ധം അടുത്ത കാലത്തായി വഷളായെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ലോകകപ്പ് ക്രിക്കറ്റ് കഴിഞ്ഞയുടന്‍ പാക് ക്രിക്കറ്റ് കോച്ച് സ്ഥാനം അദ്ദേഹം രാജി വയ്ക്കുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. 2007 ജൂണ്‍ 30 വരെയായിരുന്നു പാക് ക്രിക്കറ്റ് ബോര്‍ഡുമായുളള അദ്ദേഹത്തിന്റെ കരാര്‍ കാലാവധി.

അയര്‍ലണ്ടുമായുളള മത്സരത്തിനു ശേഷം ശനിയാഴ്ച രാത്രി മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ച ശേഷം റൂമിലേയ്ക്കു പോയതായിരുന്നു ബോബ് വൂമര്‍. ഞായറാഴ്ച ഏറെ പുലര്‍ന്നിട്ടും കാണാത്തതിനെത്തുടര്‍ന്ന് സുഹൃത്തുക്കളും ക്രിക്കറ്റ് അധികാരികളും അദ്ദേഹത്തിന്റെ റൂമിലെത്തിയപ്പോഴാണ് അബോധാവസ്ഥയില്‍ നിലത്തു കിടന്ന വൂമറെ കണ്ടത്.

മൂക്കില്‍ നിന്നും ചോര വാര്‍ന്ന നിലയില്‍ നിലത്തു കിടന്ന വൂമര്‍ക്കു ചുറ്റും ഛര്‍ദ്ദിലിന്റെ അവശിഷ്ടങ്ങള്‍ ഉണ്ടായിരുന്നു. രക്തസ്രാവം മൂലമായിരിക്കാം മരണമെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ സൂചിപ്പിച്ചു. പോസ്റ്മാര്‍ട്ടം തിങ്കളാഴ്ച കിങ്സ്റ്റണിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ നടക്കും. പ്രമേഹമടക്കം ഒട്ടേറെ രോഗങ്ങളുടെ പിടിയിലായിരുന്നു കുറേക്കാലമായി അദ്ദേഹം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+